ഭുവനേശ്വര്‍: പാര്‍ട്ടി പതാകയില്‍ നിന്ന് അരിവാളും ചുറ്റികയും നീക്കാന്‍ ഫോര്‍വേഡ് ബ്ലോക്ക് തീരുമാനിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന മേല്‍വിലാസം ഒഴിവാക്കി സോഷ്യലിസ്റ്റ് പാതയിലേക്കുള്ള തിരിച്ചു പോക്കായിട്ടാണ് പുതിയ തീരുമാനത്തെ പാര്‍ട്ടി വിശേഷിപ്പിക്കുന്നത്.
ഭരണഘടനയിലും കാതലായ മാറ്റങ്ങള്‍ കൊണ്ടുവരും. ഏഴ് പതിറ്റാണ്ട് പാര്‍ട്ടി പതാകയില്‍ ഉണ്ടായിരുന്ന ചിഹ്നങ്ങളാണ് ഉപേക്ഷിക്കുന്നത്. ഈ മാസം 8,9 തിയ്യതികളിലായി ഭുവനേശ്വറില്‍ നടക്കുന്ന ദേശീയ കൗണ്‍സിലില്‍ അംഗീകാരം ലഭിക്കുന്നതോടെ മാറ്റം നിലവില്‍ വരുമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി. ദേവരാജന്‍ പറഞ്ഞു.
2019ല്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ആണ് കൊടി മാറ്റുന്ന കാര്യം ആദ്യം ചര്‍ച്ച ചെയ്തത്. മധുരയില്‍ കഴിഞ്ഞ വര്‍ഷം ചേര്‍ന്ന ദേശീയ കൗണ്‍സിലിലും വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഇപ്പോള്‍ കൊടിയില്‍ ഉള്ള ചാടുന്ന കടുവ ത്രിവര്‍ണ പതാകയില്‍ ഉള്ളടക്കം ചെയ്യണമെന്നാണ് അന്ന് ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്.
ഫോര്‍വേഡ് ബ്ലോക്ക് രൂപീകരണ കാലത്ത് സുഭാഷ് ചന്ദ്ര ബോസ് ത്രിവര്‍ണ പതാകയാണ് പാര്‍ട്ടിക്കായി ഉപയോഗിച്ചത്. വ്യാജദേശീയത പ്രചരിപ്പിക്കുന്ന ഇക്കാലത്ത് യഥാര്‍ഥ ദേശീയതയെ ആളുകള്‍ക്ക് ബോധ്യപ്പെടുത്താന്‍ സുഭാഷ് ചന്ദ്രബോസിനെ തന്നെ കൂട്ടുപിടിക്കണമെന്ന അഭിപ്രായത്തിന് പാര്‍ട്ടിയില്‍ മേധാവിത്വം ലഭിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.