ഫ്‌ളോറിഡ: മനുഷ്യനെ ചന്ദ്രനിലേക്കും പിന്നീട് ചൊവ്വയിലേക്കും അതിനപ്പുറത്തേക്കും കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ബഹിരാകാശ വിക്ഷേപണ സംവിധാനത്തിന്റെ അവസാനഘട്ട പരീക്ഷണത്തിനുള്ള തയ്യാറെടുപ്പുമായി നാസ.
322 അടി ഉയരമുള്ള ആര്‍ട്ടെമിസ് 1 മെഗാ മൂണ്‍ റോക്കറ്റ് അറ്റകുറ്റപ്പണികള്‍ക്കായി കെന്നഡി സ്‌പേസ് സെന്ററിലെ വെഹിക്കിള്‍ അസംബ്ലി ബില്‍ഡിംഗിലേക്ക് റോള്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് നാസ ടീം.
വെറ്റ് ഡ്രസ് റിഹേഴ്‌സല്‍ എന്നറിയപ്പെടുന്ന നിര്‍ണായക പരീക്ഷണം, റോക്കറ്റ് ലോഞ്ച്പാഡ് വിടാതെ വിക്ഷേപണത്തിന്റെ എല്ലാ ഘട്ടങ്ങളും നടപടിക്രമം അനുസരിച്ചു അനുകരിക്കുന്ന വിധമാണ് ക്രമീകരിച്ചിട്ടുള്ളത്.
പ്രൊപ്പല്ലന്റ് ലോഡ് ചെയ്യുക, വിക്ഷേപണത്തെ അനുകരിക്കുന്ന ഒരു പൂര്‍ണ്ണ കൗണ്ട് ഡൗണിലൂടെ പോകുക, കൗണ്ട് ഡൗണ്‍ ക്ലോക്ക് പുനഃക്രമീകരിക്കുക, റോക്കറ്റ് ടാങ്കുകള്‍ വറ്റിക്കുക എന്നിങ്ങനെ നീളുന്നു പരീക്ഷണത്തിന്റെ ഘട്ടങ്ങള്‍.
ആദ്യ രണ്ട് പരീക്ഷണങ്ങള്‍ പരാജയപ്പെട്ടതോടെ അഞ്ചു ദിവസം മുന്‍പ് ഏപ്രില്‍ 14 നായിരുന്നു മൂന്നാമത്തെ പരീക്ഷണത്തിനുള്ള ക്രമീകരണം ഒരുക്കിയിരുന്നത്. എന്നാല്‍ ഹൈഡ്രജന്‍ ചോര്‍ച്ച കണ്ടതിനെ തുടര്‍ന്ന് മൂന്നാം പരീക്ഷണ ശ്രമവും ഉപേക്ഷിച്ചു.
ഈ പ്രശ്‌നങ്ങളൊക്കെ പരിഹരിച്ചാണ് ഏപ്രില്‍ 26 നുള്ള നാലാമത് പരീക്ഷണത്തിനായി നാസ തയാറെടുക്കുന്നതെന്ന് കോമണ്‍ എക്‌സ്‌പ്ലോറേഷന്‍ സിസ്റ്റംസ് ഡെവലപ്‌മെന്റ് ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ ടോം വിറ്റ്‌മെയര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജൂണ്‍ ആറു മുതല്‍ 16 വരെയാണ് വിക്ഷേപണത്തിനുള്ള ആദ്യ സമയം കണ്ടിരിക്കുന്നത്. എന്തെങ്കിലും കാരണത്താല്‍ ഈ കാലയളവില്‍ വിക്ഷേപണം സാധ്യമായില്ലെങ്കില്‍ ജൂണ്‍ 29 മുതല്‍ ജൂലൈ 12 വരെയും ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 9 വരെയും രണ്ട് അവസരത്തികൂടി സമയം കണ്ടെത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.