ന്യൂഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യ സന്ദര്‍ശനത്തിനായി നാളെയെത്തും. ഗുജറാത്തിലെ പ്രധാന വ്യവസായ മേഖലകളിലെത്തുന്ന അദ്ദേഹം വ്യവസായികളുമായി കൂടിക്കാഴ്ച നടത്തും. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേലുമായും ചര്‍ച്ച നടത്തും.
വെള്ളിയാഴ്ച രാവിലെ രാഷ്ട്രപതി ഭവനിലെ ആചാരപരമായ സ്വീകരണത്തിന് ശേഷം ജോണ്‍സണ്‍ മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടില്‍ പുഷ്പചക്രം അര്‍പ്പിക്കും. ഇതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണും.
തന്ത്രപ്രധാനമായ പ്രതിരോധം, നയതന്ത്ര, സാമ്പത്തിക പങ്കാളിത്തം എന്നിവയെക്കുറിച്ച് ഇരു നേതാക്കളും വിശദമായ ചര്‍ച്ചകള്‍ നടത്തും. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി ചര്‍ച്ച നടത്തും. ഹൈദരാബാദ് ഹൗസില്‍ വച്ച് മോഡിയും ബോറിസ് ജോണ്‍സനും സംയുക്ത പത്രക്കുറിപ്പ് ഇറക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.