മുംബൈ: ജിഎസ്ടി അധികൃതരെ ശരിക്കും ഞെട്ടിച്ച ഒരു റെയ്ഡാണ് കഴിഞ്ഞ ദിവസം വ്യവസായ നഗരമായ മുംബൈയില്‍ നടന്നത്. ടോയ്‌ലെറ്റിന്റെയത്ര പോലും വലിപ്പമില്ലാത്ത കുടുസു മുറിയില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരാണ് അവിടെ നടക്കുന്ന കോടികളുടെ ബിസിനസറിഞ്ഞ് ഞെട്ടിയത്.
മുപ്പത്തഞ്ച് ചതുരശ്ര അടി മാത്രം വലിപ്പമുള്ള ഈ മുറി കേന്ദ്രീകരിച്ചു നടന്നിരുന്നത് 1764 കോടിയിലേറെ രൂപയുടെ ബിസിനസാണ്. മാത്രമല്ല 10 കോടി രൂപയും 19 കിലോ വെള്ളിക്കട്ടികളുമാണ് മുറിയുടെ ചുമരില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ആറു മണിക്കൂര്‍ കൊണ്ടാണ് ഈ പണം എണ്ണിത്തിട്ടപ്പെടുത്തിയത്.
തെക്കന്‍ മുംബൈയില്‍ സാവേരി ബസാറിലെ ചെറിയ കടമുറികളിലാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്രാ ജിഎസ്ടി അധികൃതര്‍ റെയ്ഡ് നടത്തിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ബിസിനസ് സ്ഥാപനങ്ങള്‍ എന്ന നിലയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ചെറിയ മുറികള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തിയത്. ഇത്തരം മുറികളില്‍ കോടികളുടെ ബുള്ളിയന്‍ ബിസിനസ് നടക്കുന്നുണ്ടെന്നായിരുന്നു രഹസ്യ വിവരം.
ചാമുന്ദ ബുള്ളിയന്‍ എന്ന ഈ സ്ഥാപനത്തിന്റെ മൊത്തം വരുമാനം 2019 ല്‍ 22.83 ലക്ഷം ആയിരുന്നത് 2020 ല്‍ 652 കോടി ആയാണ് ഉയര്‍ന്നത്. 2021 ല്‍ ഇത് 1764 കോടി ആയതായും പരിശോധനയില്‍ കണ്ടെത്തി. ഉടമകളില്‍ നിന്നു വ്യക്തമായ വിശദീകരണമൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ സ്ഥാപനം അടച്ചു മുദ്രവച്ച അധികൃതര്‍ ഇന്‍കം ടാക്സ് വകുപ്പിനെ വിവരം അറിയിച്ചിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.