നിർബന്ധിച്ച് സർവീസ് ചാർജ് ഈടാക്കിയാൽ ഹോട്ടലിനെതിരെ പരാതിപ്പെടാം; നിർദേശവുമായി കേന്ദ്ര സര്‍ക്കാര്‍

നിർബന്ധിച്ച് സർവീസ് ചാർജ് ഈടാക്കിയാൽ ഹോട്ടലിനെതിരെ പരാതിപ്പെടാം; നിർദേശവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: റസ്റ്റോറന്റ് ബില്ലില്‍ സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ നിര്‍ബന്ധമായി പണം ഈടാക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍.

സേവനത്തിന് പണം നല്‍കണോ വേണ്ടയോ എന്നത് ഉപഭോക്താവിന്റെ വിവേചനാധികാരമാണെന്ന് ഉപഭോക്തൃകാര്യ വകുപ്പ് ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച്‌ ഹോട്ടല്‍ ഉടമകളുടെ പ്രതിനിധികളുമായി ജൂണ്‍ രണ്ടിനു കേന്ദ്രം ചര്‍ച്ച നടത്തും.

മെനു കാര്‍ഡിലെ വിലയും നികുതിയുമല്ലാതെ ഉപഭോക്താവില്‍ നിന്ന് മറ്റെന്തെങ്കിലും ചാര്‍ജ് അവരുടെ സമ്മതമില്ലാതെ ഈടാക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് 2017ല്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. നിയമപരമായി നല്‍കേണ്ട ചാര്‍ജ് ആണിതെന്ന് റസ്റ്ററന്റുകള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നു വകുപ്പു ചൂണ്ടിക്കാട്ടി.

ബില്ലിലെ സര്‍വീസ് ചാര്‍ജ് എന്ന ഭാഗം ഉപഭോക്താക്കളാകണം പൂരിപ്പിക്കേണ്ടത്. ഭക്ഷണശാലകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍ കണ്‍സ്യൂമര്‍ കോടതിയെ സമീപിക്കാം. മറ്റു പേരുകളിലും ഈ പണം ഈടാക്കാന്‍ പാടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.