ജയ്പൂര്‍: കോണ്‍ഗ്രസ് ഭരണത്തിലിരിക്കുന്ന രണ്ട് സംസ്ഥാനങ്ങളില്‍ ഒന്നായ രാജസ്ഥാനിലും പാര്‍ട്ടിയില്‍ കലഹം രൂക്ഷം. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഇടപെടലുകളില്‍ പ്രതിഷേധിച്ച് കായിക മന്ത്രിയാണ് രാജി ഭീഷണി മുഴക്കിയത്.
പ്രിന്‍സിപ്പല്‍ സെക്രട്ടറി കുല്‍ദീപ് റങ്കയ്‌ക്കെതിരെയാണ് കായിക മന്ത്രി അശോക് ചാന്ദ്‌ന പരസ്യമായി എതിര്‍പ്പറിയിച്ചത്. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനെതിരേ മന്ത്രി രംഗത്തു വന്നത്. താന്‍ മന്ത്രിസ്ഥാനം ഒഴിയാമെന്നും പദവി കുല്‍ദീപ് റങ്കയ്ക്ക് നല്‍കിക്കൊള്ളാനും അശോക് ചാന്ദ്‌ന പരിഹസിച്ചു.
കായിക വകുപ്പ് മാത്രമല്ല മുഴുവന്‍ വകുപ്പുകളും പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഏല്‍പിക്കാവുന്നതാണെന്നും അശോക് ചന്ദന തുറന്നടിച്ചു. മന്ത്രിമാരില്‍ പലര്‍ക്കും ജോലി സമ്മര്‍ദ്ദം താകാനാകുന്നില്ലെന്നും അതിന്റെ ഭാഗമായി പ്രസ്താവനയെ കണ്ടാല്‍ മതിയെന്നുമാണ് മുഖ്യമന്ത്രി അശോക് ഗലോട്ട് പ്രതികരിച്ചത്. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് പക്ഷവും ഗെഹ്‌ലോട്ട് വിഭാഗവും തമ്മില്‍ ചേരിപ്പോര് രൂക്ഷമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.