പ്രതീക്ഷയുടെ ചിറകിൽ (മലയാളം കവിത)

പ്രതീക്ഷയുടെ ചിറകിൽ (മലയാളം കവിത)

അമ്മിഞ്ഞപ്പാലിൻ മണംമായും മുൻപേ
കാളകൂടവിഷം നിന്നിൽ ചേർത്തതാരോ
നിഷ്ക്കളങ്ക ബാല്യത്തിൻ നന്മകൾ പാടേണ്ട
നിൻ ഹൃത്തിൽ വിദ്വേഷം വിതച്ചതാരോ
കുഞ്ഞേ മടങ്ങുക നിൻ അമ്മതൻ
മടിത്തട്ടിലായ് ... ഭാരതാംബതൻ ...
ഉണർന്നെണീക്കുവാൻ
പുതിയൊരു പുലരിക്കായ്
അപരനു നന്മ ചെയ്യാഞ്ഞാൽ
വ്യർത്ഥമാണോ നാളെന്നും
സദ്ചിന്ത, സദ് വാക്ക്, സൽപ്രവൃത്തി
ചിത്തത്തിലാനന്ദമെന്നും
സമത്വ സുന്ദര കവചത്താൽ
സോദരസ്നേഹത്തിൻ തോളേറി
സത്യത്തിൻ വെള്ളിനക്ഷത്രമായ്
ഉണരൂ ഭാരതാംബതൻ വീരപുത്രനായ്
സത്യമേവജയതേ ... സത്യമേവജയതേ


കവിതയുടെ മനോഹരമായ ആലാപനം കേൾക്കുവാൻ താഴെ ലിങ്ക് നോക്കുക. 



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26