ആന്റിജനും വേണ്ട ആര്‍ടിപിസിആറും വേണ്ട; നായ്ക്കളെ ഉപയോഗിച്ചുള്ള കോവിഡ് പരിശോധന നൂറു ശതമാനം കൃത്യതയെന്ന് പഠനം

ആന്റിജനും വേണ്ട ആര്‍ടിപിസിആറും വേണ്ട; നായ്ക്കളെ ഉപയോഗിച്ചുള്ള കോവിഡ് പരിശോധന നൂറു ശതമാനം കൃത്യതയെന്ന് പഠനം

പാരീസ്: കോവിഡ് ഉണ്ടോ എന്ന് കണ്ടെത്താന്‍ ഇനി ആന്റിജനും വേണ്ട ആര്‍ടിപിസിആറും വേണ്ട. പരിശീലനം ലഭിച്ച നായ്ക്കള്‍ക്ക് ശാസ്ത്രീയ പരിശോധനകളേക്കാള്‍ ഫലവത്തായി കോവിഡ് നിര്‍ണയം നടത്താനാകുമെന്ന് ഫ്രാന്‍സില്‍ നടന്ന പഠനം കണ്ടെത്തി.

ജൂണ്‍ ഒന്നിന് പ്ലസ് വണ്‍ എന്ന ജേര്‍ണലിലാണ് ഇതു സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. കോവിഡ് ബാധിച്ച ആളുടെ വിയര്‍പ്പ് മണക്കുന്നതോടെ 97 ശതമാനം മുതല്‍ 100 ശതമാനം വരെ കൃത്യതയോടെ കോവിഡ് നിര്‍ണയം നടത്താന്‍ കഴിയുമെന്ന് ആല്‍ഫോര്‍ട്ട് സ്‌കൂള്‍ ഓഫ് വെറ്ററിനറി മെഡിസിനില്‍ ഗവേഷകര്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നും ശ്രവം ശേഖരിച്ച് നടത്തിയ ലാബ് പരിശോധനകളുടെ ഫലവും നായ്ക്കള്‍ വഴി നടത്തിയ ഫലവും താരത്യം നടത്തിയപ്പോള്‍ ലാബ് പരിശോധനകള്‍ക്ക് 16 ശതമാനം കൃത്യത ഇല്ലെന്ന് പഠനം കണ്ടെത്തി.

ഫ്രഞ്ച് അഗ്‌നിശമന വകുപ്പില്‍ നിന്നും യുണൈറ്റഡ് എമിറേറ്റ്‌സ് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും കടം വാങ്ങിയ നായ്ക്കളെ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. രോഗലക്ഷണങ്ങള്‍ കാണിച്ച 143 പേരെയും ലക്ഷണങ്ങള്‍ ഇല്ലാത്ത 192 പേരെയും പഠന വിധേമാക്കി. ഇവരില്‍ ലാബ് ടെസ്റ്റ് നടത്തിയപ്പോള്‍ ലക്ഷണമില്ലാത്ത 31 പേരുള്‍പ്പടെ ഇവരില്‍ 109 പേര്‍ക്ക് കോവിഡ് കണ്ടെത്തി.

ഇവരെ നായ്ക്കളെ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കോവിഡ് പോസറ്റീവായ പലര്‍ക്കും രോഗം ഉണ്ടായിരുന്നില്ലെന്നും നെഗറ്റീവ് ആയ ചിലരില്‍ വൈറസിന്റെ സാന്നിധ്യം ഉള്ളതായും ബോധ്യപ്പെട്ടു. ഇവരെ വീണ്ടും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ നായ പരിശോധനാ ഫലം ശരിവയ്ക്കുന്ന റിസല്‍ട്ടാണ് ലഭിച്ചത്.

ലാബ് പരിശോധനയേക്കാള്‍ കുറഞ്ഞ സമയത്തിലും കൃത്യതയിലും ഫലം ലഭിക്കുമെന്നതിനാല്‍ വിമാനത്താവളങ്ങള്‍ പേലെ, വേഗത്തില്‍ റിസല്‍ട്ട് ലഭിക്കേണ്ടതായ സ്ഥലങ്ങളില്‍ നായ്ക്കളെ ഉപയോഗിച്ചുള്ള പരിശോധനകള്‍ പരീക്ഷിക്കാവുന്നതാണെന്നും ഗവേഷകര്‍ മുന്നോട്ട് വയ്ക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.