ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോഗ്യനില ഡോക്ടര്‍മാരുടെ സൂക്ഷ്മ നിരീക്ഷണത്തിലെന്ന് കോണ്‍ഗ്രസ്. കോവിഡ് അസ്വസ്ഥതകള്‍ മൂലമാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പിന്നീട് മൂക്കില്‍ നിന്ന് രക്തം വന്നതോടെ ഇത് തടയാനായി പ്രത്യേക ചികിത്സ നല്‍കിയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് പുറത്തുവിട്ട് റിലീസില്‍ പറയുന്നു.
പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന സോണിയക്ക് കൊവിഡാനന്തര ചികിത്സ തുടരുന്നുണ്ടെന്നും ജയ്‌റാം രമേശ് അറിയിച്ചു. ഞായറാഴ്ചയാണ് സോണിയ ഗാന്ധിയെ ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സോണിയക്ക് ശ്വാസകോശത്തില്‍ അണുബാധയുള്ളതായി ഡോക്ടര്‍മാര്‍ പിന്നീട് കണ്ടെത്തിയിരുന്നു.
അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് സോണിയ ഗാന്ധിയെ പ്രത്യേക നിരീക്ഷണത്തിലാക്കിയെന്നും ചികിത്സകള്‍ തുടരുകയാണെന്നും പാര്‍ട്ടി നേരത്തെ അറിയിച്ചിരുന്നു. മക്കളായ രാഹുലും പ്രിയങ്കയും സോണിയയ്‌ക്കൊപ്പം ആശുപത്രിയിലുണ്ട്.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സോണിയയ്ക്ക് കഴിഞ്ഞയാഴ്ച്ച ഇഡി നോട്ടീസ് നല്‍കിയിരുന്നു. ഈ കേസില്‍ രാഹുലിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.