ന്യൂയോര്‍ക്ക്: മയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ പാസഞ്ചര്‍ വിമാനത്തിന് തീ പിടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ള യാത്രക്കാരെയും ജീവനക്കാരെയും ടെര്‍മിനലിലേക്കു മാറ്റി. 126 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്താവളത്തിലെ അഗ്‌നിശമനസേനാംഗങ്ങളുടെ സമയോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.
പ്രാദേശിക സമയം പുലര്‍ച്ചയോടെ റണ്‍വേയിലേക്ക് ഇറങ്ങിയ വിമാനം ക്രെയിന്‍ ടവറിലിടിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് തീ പിടിച്ചത്. വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ തകര്‍ന്നതാണ് അപകടത്തിന് കാരണമെന്ന് സി.ബി.എസ് റിപ്പോര്‍ട്ട് ചെയ്തു. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ ലാസ് അമേരിക്കാസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട റെഡ് എയ്ര്‍ ഫ്‌ളൈറ്റിനാണ് തീ പിടിച്ചത്.
വിമാനത്തിന്റെ ചിറകിന് സമീപം തീയും പുകയും ഉയരുന്നതിന്റെ വിഡിയോ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. പരിഭ്രാന്തരായ യാത്രക്കാര്‍ വിമാനത്തില്‍ നിന്നിറങ്ങി ഓടുന്നതും കാണാം. സംഭവത്തില്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും അന്വേഷണം പ്രഖ്യാപിച്ചു. പൊള്ളലേറ്റവരുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.