ഗ്യാസ് സിലിണ്ടറിലെ ചോര്‍ച്ച നന്നാക്കുന്നതിനിടെ തീപിടുത്തം; വാടാനപ്പള്ളിയില്‍ ആറ് പേര്‍ക്ക് പൊള്ളലേറ്റു

ഗ്യാസ് സിലിണ്ടറിലെ ചോര്‍ച്ച നന്നാക്കുന്നതിനിടെ തീപിടുത്തം; വാടാനപ്പള്ളിയില്‍ ആറ് പേര്‍ക്ക് പൊള്ളലേറ്റു

തൃശൂര്‍: പാചക വാതക സിലിണ്ടറിലെ ചോര്‍ച്ച നന്നാക്കുന്നതിനിടെ തീപടര്‍ന്ന് ആറ് പേര്‍ക്ക് പൊള്ളലേറ്റു. മഹേഷ്, മനീഷ്, ശ്രീലത, വള്ളിയമ്മ, പള്ളി തൊട്ടുങ്ങല്‍ റെഹ്മത്തലി എന്നിവരടക്കം ആറു പേര്‍ക്കാണ് പൊളളലേറ്റത്. വാടാനപ്പള്ളി ബീച്ച് ചാപ്പക്കടവിലാണ് അപകടം. പരുക്കേറ്റ അഞ്ചു പേരെ തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരുക്കേറ്റ ശ്രീലതയുടെ വീട്ടിലെ പാചക വാതക സിലിണ്ടറിനാണ് ചോര്‍ച്ച ഉണ്ടായത്. ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതോടെ സഹായത്തിനായി ഇവര്‍ റഹ്മത്തലി എന്നയാളെ വിളിക്കുകയും ചോര്‍ച്ച നന്നാക്കുന്നതിനിടെ തീ പിടിക്കുകയും ആളിപ്പടരുകയുമായിരുന്നു. റഹ്മത്തലിക്കും കൂടെയുണ്ടായിരുന്നവര്‍ക്കും പൊളളലേല്‍ക്കുകയും ചെയ്തു. കൈക്കും വയറ്റിലുമാണ് പൊള്ളലേറ്റത് എന്നാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.