ചലച്ചിത്ര നടന്‍ വി പി ഖാലിദ് അന്തരിച്ചു

ചലച്ചിത്ര നടന്‍ വി പി ഖാലിദ് അന്തരിച്ചു

കോട്ടയം: ചലച്ചിത്ര-സീരിയല്‍ നടന്‍ വി പി ഖാലിദ് അന്തരിച്ചു. എഴുപത് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചായിരുന്നു അന്ത്യം.
ടൊവീനോ തോമസ് ജൂഡ് ആന്റണി ചിത്രത്തിന്റെ വൈക്കത്തെ ഷൂട്ടിങ് ലൊക്കേഷനിലെ ശുചിമുറിയില്‍ വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയ്ക്ക് ചെറിയ പരിക്കുണ്ട്.

ആലപ്പി തിയറ്റേഴ്‌സ് അംഗമായിരുന്നു ഖാലിദ് അറിയപ്പെടുന്ന ഗായകനായിരുന്നു. തോപ്പില്‍ ഭാസിയാണ് ആദ്യമായി സിനിമയിലേക്ക് ക്ഷണിക്കുന്നത്. എന്നാല്‍ സിനിമയില്‍ അഭിനയിക്കുന്നതില്‍ അമ്മയ്ക്ക് എതിര്‍പ്പുണ്ടായിരുന്നതിനാല്‍ കുറച്ചുകാലം ആ മോഹം മാറ്റിവച്ചു. പിന്നീട് സൈക്കിള്‍യജ്ഞ പരിപാടിയുമായി ആലപ്പുഴയില്‍ കഴിയുന്ന കാലത്ത് ഉദയ സ്റ്റുഡിയോയുടെ മുന്നില്‍ വച്ച് തോപ്പില്‍ ഭാസിയെ കാണുകയായിരുന്നു. കെപിഎസിയുടെ നാടകം ഏണിപ്പടികള്‍ സിനിമയാക്കാനുള്ള ആലോചനകളിലായിരുന്ന അദ്ദേഹം അതിലേക്ക് ക്ഷണിച്ചു. പിന്നീടിങ്ങോട്ട് പല കാലങ്ങളിലായിലായി അന്‍പതോളം സിനിമകളില്‍ അദ്ദേഹം വേഷമിട്ടു.

സൈക്കിള്‍ യജ്ഞക്കാരനായി കലാജീവിതം ആരംഭിച്ച ഖാലിദ് കലാരംഗത്തു സജീവമായതിനു പിന്നാലെ ഫാദര്‍ മാത്യു കോതകത്ത് സമ്മാനിച്ച പേരാണ് കൊച്ചിന്‍ നാഗേഷ്. മഴവില്‍ മനോരമയില്‍ മറിമായം സീരിയലില്‍ സുമേഷേട്ടന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഫോര്‍ട്ട് കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ്. ഛായാഗ്രഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകന്‍ ഖാലിദ് റഹ്മാന്‍ എന്നിവര്‍ മക്കളാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.