"സൗഹൃദം" (കവിത)


എന്നോ എന്നോ ഹൃത്തിൻ
ഹൃത്തിൻ കൂട്ടിൽ മൊട്ടിട്ട ചങ്ങാത്തം
ചേലേഴും ചിരിതൂകി
തളിരിട്ടൂ താമരപോൽ (എന്നോ ...)
എന്നെന്നും കൂട്ടായിരിക്കാൻ
കൂടെനടക്കുമെൻ പൊന്നേ
ഇടറുന്ന നേരമരികേ
കൈകൾ നീട്ടും കനിയേ
കൂടപ്പിറപ്പിൻ ചന്തംപോലെ
മുല്ലപ്പൂ ഗന്ധംപോലെ
വിടരുന്നു മെല്ലെ മനസ്സിൽ (എന്നോ ...)
തീരാത്ത തേൻമൊഴി മുത്തായ്
മായാത്ത പുഞ്ചിരിച്ചേലായ്
നിറയുമെൻ നിനവിൽ നിലാവായ്
ചേരുമെൻ ചാരെ നിഴലായ്
കണ്ണീർ പൊഴിയും നേരത്തു നീയെൻ
കണ്ണിൽ തെളിയും കൂട്ടായ്
കരളിൽ നിറയുമമൃതായ് (എന്നോ ...)


ഇതിന്റെ യൂട്യൂബ് വീഡിയോ കാണാൻ താഴെ ലിങ്ക് നോക്കുക വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26