ഡിജിറ്റല്‍ റീ സര്‍വേ വേഗത്തിലാക്കാന്‍ 50.44 കോടി കൂടി; 1500 താത്കാലിക സര്‍വേയര്‍മാരും അനുവദിച്ചു

ഡിജിറ്റല്‍ റീ സര്‍വേ വേഗത്തിലാക്കാന്‍ 50.44 കോടി കൂടി; 1500 താത്കാലിക സര്‍വേയര്‍മാരും അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഡിജിറ്റൽ റീസർവേ വേഗത്തിലാക്കാൻ പദ്ധതിച്ചെലവിൽ 50.44
കോടി വർദ്ധിപ്പിച്ചു. 1500 താത്കാലിക സർവേയർമാരെയും അനുവദിച്ചു. 1550 വില്ലേജുകളിൽ നാല് വർഷം കൊണ്ട് ഡിജിറ്റൽ റീസർവേ പൂർത്തിയാക്കുകയാണ് റവന്യു വകുപ്പിന്റെ ലക്ഷ്യം.

ആദ്യത്തെ മൂന്ന് വർഷം 400 വില്ലേജുകൾ വീതവും നാലാം വർഷം 350 വില്ലേജുകളും പൂർത്തിയാക്കും. 807 കോടിയുടെ പദ്ധതിക്കാണ് ആദ്യം അംഗീകാരം നൽകിയത്. 339 കോടിയാണ് എസ്റ്റിമേറ്റ് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ 438.46 കോടിയാക്കി ഉയർത്തി.

ഈ തുക റീബിൽഡ്‌ കേരള ഇനിഷ്യേറ്റിവിൽ ഉൾപ്പെടുത്തിയാണ് സർവേ വകുപ്പിന് നൽകുന്നത്. എംപ്ളോയ്മെന്റ് എക്സേഞ്ച് വഴി സർവേയർമാരെ നിയമിക്കാൻ ഈ മാസം പരീക്ഷയും അടുത്തമാസം ഇന്റർവ്യൂവും നടത്തും.
സംസ്ഥാനത്തെ 1666 വില്ലേജുകളിൽ 913 ഇടങ്ങളിലാണ് റീസർവേ നടന്നത. ഇതിൽ 89 വില്ലേജുകളിൽ മാത്രമാണ് ഇലക്ട്രോണിക് ടോട്ടൽ സ്റ്റേഷൻ മെഷീൻ ഉപയോഗിച്ചത്.

27 വില്ലേജുകളിൽ പുരോഗമിക്കുന്നു. മറ്റു വില്ലേജുകളിൽ പരമ്പരാഗത രീതിയിലാണ് റീസർവേ നടത്തിയത്. റീസർവേ കഴിയുന്നതോടെ എല്ലാ വില്ലേജുകളുടെയും ഡിജിറ്റൽ സർവേ റെക്കാഡുകൾ തയ്യാറാക്കി ഭൂമി സംബന്ധമായ എല്ലാ നടപടികളും ഓൺലൈനിലാക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.