മനപ്പൂര്‍വ്വം കേസില്‍ കുടുക്കുന്നത് പിണറായി വിജയനെന്ന് പി.സി ജോര്‍ജിന്റെ ഭാര്യയും മകനും

മനപ്പൂര്‍വ്വം കേസില്‍ കുടുക്കുന്നത് പിണറായി വിജയനെന്ന് പി.സി ജോര്‍ജിന്റെ ഭാര്യയും മകനും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനാണ് പി.സി ജോര്‍ജിനെ മനപ്പൂര്‍വ്വം കേസില്‍ കുടുക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഉഷ. മുഖ്യമന്ത്രിയുടെ കളിയാണിത്. രാഷ്ട്രീയ വൈരാഗ്യമാണ് പിന്നില്‍. ഒരു മുഖ്യമന്ത്രിക്ക് ചേരുന്ന ശൈലിയല്ല ഈ വേട്ടയാടലെന്നും ഉഷ ജോര്‍ജ് പറഞ്ഞു.

തനിക്കെതിരായ അഴിമതിക്കേസുകള്‍ ഒന്നൊന്നായി പുറത്തു വരുന്നതില്‍ വിറളി പൂണ്ട മുഖ്യമന്ത്രി പിണറായി വിജയനാണ് കേസിന് പിന്നിലെന്ന് പി.സിജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജും ആരോപണമുന്നയിച്ചു. കോടതിയില്‍ വിശ്വാസമുണ്ടെന്നും കേസ് നിയമപരമായി നേരിടുമെന്നും ഷോണ്‍ പറഞ്ഞു.

പൊതു പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് തന്നോട് കാണിച്ചതിനൊക്കെ ക്ഷമിക്കുന്നതെന്ന് പി.സി ജോര്‍ജ് പറഞ്ഞു. പിണറായി എംഎല്‍എ ആയിട്ട് 20 കൊല്ലമേ ആയിട്ടുള്ളൂ 33 കൊല്ലമായി താന്‍ പൊതുപ്രവര്‍ത്തനം തുടങ്ങിയിട്ട്. ഏഴ് പ്രാവിശ്യം എംഎല്‍എ ആയി. ആ എന്നോടാണ് ഈ വൃത്തിക്കേട് കാണിക്കുന്നത്. ഇതിനൊക്കെ പ്രതികാരം ഉണ്ടാകും. യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

ഏത് തരത്തിലുള്ള പ്രതികാരമായിരിക്കുമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പിണറായി ചെയ്തത് പോലുള്ള ഊളത്തരമായിരിക്കില്ല, മാന്യമായ രീതിയിലുള്ള പ്രതികാരമായിരിക്കും ചെയ്യുകയെന്നും ജനകീയ വിചാരണക്ക് പിണറായി വിധേയനാകുമെന്നും പി.സി വ്യക്തമാക്കി.

മുഖ്യമന്ത്രിയും ഭാര്യയും മകളും കള്ളക്കടത്ത് കേസില്‍ പ്രതിയാകുന്നത് തന്റെ കുഴപ്പമാണോ. താന്‍ പറഞ്ഞിട്ടാണോ ഇവര്‍ കള്ളക്കടത്ത് നടത്തിയതെന്നും പി.സി ജോര്‍ജ് ചോദിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.