ആക്രമണത്തില്‍ 20 ലക്ഷത്തിന്റെ നഷ്ടം; നീറ്റ് പരീക്ഷാ വിവാദത്തില്‍ പ്രതികരണവുമായി മാര്‍ത്തോമ കോളജ്

ആക്രമണത്തില്‍ 20 ലക്ഷത്തിന്റെ നഷ്ടം; നീറ്റ് പരീക്ഷാ വിവാദത്തില്‍ പ്രതികരണവുമായി മാര്‍ത്തോമ കോളജ്

കൊല്ലം: നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് നടന്ന ആക്രമണങ്ങളില്‍ കോളജിന് 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ആയൂര്‍ മാര്‍ത്തോമ കോളജ് മാനേജ്‌മെന്റ്. മാനേജ്‌മെന്റിനു വേണ്ടി സെക്രട്ടറി ഡോ. കെ ഡാനിയല്‍ കുട്ടി വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കോളജിന് വരും ദിവസങ്ങളില്‍ സംരക്ഷണം നല്‍കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു ചെറുപ്പക്കാരന്‍ നീണ്ട വടിയുമായി മതില്‍ ചാടിക്കടന്ന് അടിയ്ക്കുന്നത് എല്ലാവരും കണ്ടതാണ്. 13 ജനാലകളാണ് തകര്‍ന്നത്. മനപൂര്‍വം നാശനഷ്ടമുണ്ടാക്കാനുള്ള ശ്രമമാണ് നടന്നത്. 20 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും ഇക്കാര്യത്തില്‍ അന്വേഷണമുണ്ടാകുമെന്ന് സെക്രട്ടറി അറിയിച്ചു.

കൊല്ലം ആയൂരിലെ കോളജില്‍ പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം മാറ്റാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടുരുന്നു. സംഭവത്തില്‍ അപമാനിതയായ പെണ്‍കുട്ടി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നീട് കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. വിദ്യാര്‍ത്ഥിനികളുടെ പരാതി അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ എന്‍.ടി.എ നിയോഗിച്ചിട്ടുണ്ട്. നാല് ആഴ്ചയ്ക്കകം സമതി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം.

അതേസമയം അറസ്റ്റിലായ അഞ്ച് പ്രതികളും റിമാന്‍ഡിലാണ്. കടയ്ക്കല്‍ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കൂടുതല്‍ പ്രതികളെ പിടികൂടാനുള്ളതിനാല്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.