സോണിയയെ ചോദ്യം ചെയ്തത് ആറു മണിക്കൂര്‍, നാളെയും ഹാജരാകാന്‍ നിര്‍ദേശം

സോണിയയെ ചോദ്യം ചെയ്തത് ആറു മണിക്കൂര്‍, നാളെയും ഹാജരാകാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. ആറ് മണിക്കൂര്‍ നേരമാണ് സോണിയയെ ഇഡി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ നാളെയും തുടരും. നാളെത്തെ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നോട്ടീസ് നല്‍കിയതായി ഇഡി വൃത്തങ്ങള്‍ അറിയിച്ചു.

സോണിയ ഗാന്ധിയോട് ഇതുവരെ 55 ചോദ്യങ്ങളാണ് ചോദിച്ചത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാഹുല്‍ ഗാന്ധിയോട് ചോദിച്ച അതെ വിവരങ്ങളാണ് സോണിയ ഗാന്ധിയോടും തേടിയതെന്നാണ് ഇഡി വ്യത്തങ്ങള്‍ അറിയിക്കുന്നത്. അതേസമയം ഇഡി നടപടിക്കെതിരെ പ്രതിഷേധം തുടരുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

1938 ല്‍ സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പായി പ്രഥമപ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയുടെ മുതുമത്തച്ഛനുമായ ജവര്‍ലാല്‍ നെഹ്രു തുടങ്ങിയതാണ് നാഷണല്‍ ഹെറാള്‍ഡ് പത്രം. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി നിര്‍മിക്കപ്പെട്ട ഒന്നാണെന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാണിച്ചിരുന്നത്.

1937ല്‍ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ് (എജെഎല്‍) എന്ന കമ്പനിയാണ് ഈ പത്രം പ്രസിദ്ധീകരിച്ചിരുന്നത്. 5,000 സ്വാതന്ത്ര്യ സമര സേനാനികളെ ഓഹരി ഉടമകളാക്കിയാണ് പത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്.

സാമ്പത്തിക നഷ്ടത്തിലായ നാഷണല്‍ ഹെറാള്‍ഡ് പത്രത്തെ 2010 ല്‍ യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറകട്ര്‍മാരായി രൂപീകരിച്ച യംഗ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി ഏറ്റെടുത്തു. കടത്തിനൊപ്പം അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന്റെ കോടികളുടെ സ്വത്തും ഗാന്ധി കുടുംബം സ്വന്തമാക്കിയെന്നാണ് കേസ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.