അക്കാമ്മ ചെറിയാന്‍ ദേശ സ്നേഹത്തിനു വേണ്ടി നിലകൊണ്ട ധീര വനിത: മന്ത്രി റോഷി അഗസ്റ്റിന്‍

അക്കാമ്മ ചെറിയാന്‍ ദേശ സ്നേഹത്തിനു വേണ്ടി നിലകൊണ്ട ധീര വനിത: മന്ത്രി റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: അക്കാമ്മ ചെറിയാന്‍ ദേശ സ്നേഹത്തിനും സ്ത്രീ സമത്വത്തിനും വേണ്ടി നിലകൊണ്ട ധീര വനിതയെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് വെള്ളയമ്പലത്ത് മന്ത്രി ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് അക്കാമ്മ ചെറിയാന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. ഇതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ 75-ാം സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ടുള്ള ആദ്യ പരിപാടിയാണ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തത്.
അക്കാമ്മ ചെറിയാന്റെ ഓര്‍മകള്‍ ആവേശം കൊള്ളിക്കുന്നതാണ്. വെറും 28 വയസ് മാത്രം ഉള്ളപ്പോഴാണ് ഒരു ലക്ഷത്തോളം വാളണ്ടിയര്‍മാരെ സംഘടിപ്പ് അവര്‍ രാജകൊട്ടാരം ഉപരോധിച്ചത്. വെടിവയ്ക്കുമെന്ന് ഭീഷണി മുഴക്കിയ ബ്രിട്ടീഷ് പട്ടാളത്തോട്, ആദ്യം തന്നെ വെടിവയ്ക്കൂ എന്ന് ആവശ്യപ്പെട്ട് നെഞ്ചുവിരിച്ചു നിന്ന ധീരസമര സേനാനിയുടെ ഓര്‍മകള്‍ പുതുതലമുറയ്ക്ക് പാഠമാണ്.

ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുന്നതില്‍ പുതുതലമുറയെ സജ്ജരാക്കുന്നതിന് ഹര്‍ ഘര്‍ തിരംഗ പോലുള്ള പരിപാടികള്‍ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.

ഹര്‍ ഘര്‍ തിരംഗയ്‌ക്കൊപ്പം ഹര്‍ ഘര്‍ ജല്‍ പദ്ധതിയുമായി ജലവിഭവ വകുപ്പും മുന്നോട്ടു കൊണ്ടു പോവുകയാണ്. എല്ലാ ഗ്രാമീണ ഭവനങ്ങളിലും ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പദ്ധതി വിജയകരമായി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യ സമരത്തിന്റെ സ്മരണകളുള്ള രാജ്യത്തെ 400 കേന്ദ്രങ്ങളില്‍ 11 മുതല്‍ 15 വരെ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരത്തും പരിപാടി സംഘടിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.