ജീവിക്കാന്‍ വകയില്ലെന്ന് വിനോദ് കാംബ്ലി; ജോലി വാഗ്ദാനം ചെയ്ത് മുംബൈ വ്യവസായി

ജീവിക്കാന്‍ വകയില്ലെന്ന് വിനോദ് കാംബ്ലി; ജോലി വാഗ്ദാനം ചെയ്ത് മുംബൈ വ്യവസായി

മുംബൈ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജീവിക്കാന്‍ ബുദ്ധിമുട്ടാണെന്ന് വെളിപ്പെടുത്തിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്ക് ജോലി വാഗ്ദാനവുമായി മുംബൈ വ്യവസായി രംഗത്ത്. മുംബൈയിലെ സഹ്യാദ്രി വ്യവസായ ഗ്രൂപ്പില്‍ അക്കൗണ്ട് വിഭാഗത്തിലാണ് കാംബ്ളിക്ക് ജോലി ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളത്തിലാണ് ജോലി വാഗ്ദാനം.

നിലവില്‍ ബിസിസിഐ യുടെ മുപ്പതിനായിരം രൂപ പെന്‍ഷന്‍ മാത്രമാണ് തന്റെ ഏക വരുമാന മാര്‍ഗമെന്നും കുടുംബം നോക്കാന്‍ ജോലി ആവശ്യമാണെന്നും തനിക്കായി പ്രാര്‍ത്ഥിക്കണമെന്നും പറഞ്ഞാണ് കഴിഞ്ഞ ദിവസം കാംബ്ലി ഒരു പ്രമുഖ മാധ്യമത്തിന് അഭിമുഖം നല്‍കിയത്.

തന്റെ പഴയ സഹപാഠി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് തന്റെ അവസ്ഥ അറിയാമെന്നും അദ്ദേഹത്തില്‍ നിന്നും സഹായങ്ങള്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും കാംബ്ലി പറഞ്ഞിരുന്നു.
മുംബൈ ക്രിക്കറ്റ് തനിക്ക് ഒരുപാട് നല്‍കിയിട്ടുണ്ടെന്നും ക്രിക്കറ്റ് പരിശീലകനായി തന്നെ പരിഗണിക്കണമെന്ന് പല തവണ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടിരുന്നുവെന്നും കാംബ്ലി പറയുന്നു.

ഇന്ത്യന്‍ ക്രിക്കറ്റില്‍ വളരെ ചെറുപ്പത്തില്‍ തന്നെ കാംബ്ലി വിജയം നേടിയെങ്കിലും അന്താരാഷ്ട്ര വേദിയില്‍ പിടിച്ച് നില്‍ക്കുന്നതില്‍ പരാജയപ്പെട്ടു. 17 ടെസ്റ്റുകളിലും 104 ഏകദിനങ്ങളിലും കാംബ്ലി ഇന്ത്യയെ പ്രതിനിധീകരിച്ചു, 2000-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞ കാംബ്ലി പിന്നീട് 2011-ല്‍ കളിയില്‍ നിന്നും വിരമിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.