തലേദിവസത്തെ ചോറ് ബാക്കിയുണ്ടോ? എങ്കില്‍ രുചിയുള്ള ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കാം

തലേദിവസത്തെ ചോറ് ബാക്കിയുണ്ടോ? എങ്കില്‍ രുചിയുള്ള ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കാം

ഞായറാഴ്ച്ച അല്‍പം വൈകി എഴുന്നേല്‍ക്കുന്നവരായിരിക്കും ഒട്ടുമിക്ക ആളുകളും. കാരണം കുട്ടികള്‍ക്ക് സ്‌കൂളില്ല, മുതിര്‍ന്നവര്‍ക്ക് ഓഫീസില്‍ പോകേണ്ട. പക്ഷെ, വൈകി എഴുന്നേറ്റാലും ബ്രേക്ക് ഫാസ്റ്റും ലഞ്ചും ഡിന്നറുമൊന്നും മുടക്കാന്‍ പറ്റില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ രാവിലെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണ് ഇവിടെ പറയുന്നത്.

ബാക്കിയുള്ള തലേദിവസത്തെ ചോറും കൂടെ മുട്ടയും ഗോതമ്പോ, മൈദയോ ഉപയോഗിച്ച് വളരെ സിംപിളായി ഈ ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കാം.

ആവശ്യമുള്ള സാധനങ്ങള്‍:

ചോറ് 1 കപ്പ്
മുട്ട 3 എണ്ണം
മൈദ/ഗോതമ്പ് പൊടി ഒരു വലിയ സ്പൂണ്‍
ക്യാരറ്റ് ആവശ്യത്തിന്
പച്ചമുളക് ഒരെണ്ണം
ഉപ്പ് - ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

ഒരു പാത്രത്തില്‍ ചോറ് ചെറുതായി ചതച്ച് എടുക്കുക. ഇതിലേക്ക് കോഴിമുട്ട ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇതിനു ശേഷം ഈ ചേരുവയിലേക്ക് മൈദയോ ഗോതമ്പ് പൊടിയോ ചേര്‍ത്ത് നന്നായി വീണ്ടും മിക്‌സ് ചെയ്ത് എടുക്കണം. ഈ മിക്‌സിലേക്ക് എരിവ് അനുസരിച്ച് പച്ചമുളക് ചെറുതായി അരിഞ്ഞതും ക്യാരറ്റ് അരിഞ്ഞതും അല്‍പം മഞ്ഞള്‍പൊടിയും ചേര്‍ക്കാം. ഇവയെല്ലാം ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കാന്‍ മറക്കരുത്.

ഇതിനു ശേഷം ചെറു തീയില്‍ ചൂടാക്കിയ നോണ്‍ സ്റ്റിക് പാനില്‍ ദോശ പോലെ ചുട്ടെടുക്കാം. നല്ല രുചിയുള്ള വെറൈറ്റി ദോശ ബ്രേക്ക്ഫാസ്റ്റിനായി റെഡി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.