ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ വിഷയം കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക സമിതി രൂപീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി കേരള കോണ്‍ഗ്രസ് എം അധ്യക്ഷന്‍ ജോസ് കെ മാണി വ്യക്തമാക്കി. പാര്‍ട്ടി സ്വന്തം നിലയില്‍ നടത്തിയ വിവര ശേഖരണത്തിന്റെ വിശദാംശങ്ങളും അദ്ദേഹം പുറത്തു വിട്ടു.
2022 ജൂണ്‍ മൂന്നിന് പുറപ്പെടുവിച്ച വിധി പ്രകാരം വന്യജീവി സങ്കേതങ്ങളുടെയും സംരക്ഷിത വനങ്ങളുടെയും ചുറ്റും ഒരു കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. മൂന്നു മാസത്തിനുള്ളില്‍ പരിസ്ഥിതിലോല മേഖലയിലെ ജനവാസ മേഖലകള്‍ സംബന്ധിച്ച കണക്കുകള്‍ നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
കേരള റിമോര്‍ട്ട് സെന്‍സിംഗ് ഏജന്‍സിയുടെ സഹായത്തോടെ ഒരു പരിധിവരെ ഈ വിവരങ്ങള്‍ ശേഖരിച്ചതായാണ് വനംവകുപ്പ് അറിയിക്കുന്നത്. ഇതിന്റെ പ്രാഥമിക റിപ്പോര്‍ട്ട് സുപ്രീം കോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റിയ്ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇത് മതിയാകില്ലെന്നാണ് ജോസ് കെ മാണിയുടെ അഭിപ്രായം.
ബഫര്‍ സോണില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ നേരിട്ടെത്തി പഠനം നടത്തണമെന്നും ഇതിനായി പ്രത്യേക സമിതി രൂപീകരിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. സ്വന്തം നിലയില്‍ ആഘാത പഠനം നടത്തി ലഭ്യമായ വിവരങ്ങള്‍ എംപവേര്‍ഡ് കമ്മിറ്റിയ്ക്ക് മുമ്പാകെ അദ്ദേഹം സമര്‍പ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.