'സമരം നിഷ്‌കളങ്കമല്ല; സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമം': മത്സ്യത്തൊഴിലാളി സമരത്തെ വീണ്ടും ആക്ഷേപിച്ച് മുഖ്യമന്ത്രി

'സമരം നിഷ്‌കളങ്കമല്ല;  സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമം':  മത്സ്യത്തൊഴിലാളി സമരത്തെ വീണ്ടും ആക്ഷേപിച്ച് മുഖ്യമന്ത്രി

തീര ശോഷണം സംബന്ധിച്ച ആശങ്കകള്‍ പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. മൂന്നു മാസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടും.

തിരുവനന്തപുരം: അതിജീവനത്തിനായി മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തിനെതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി  വിജയന്‍. വിഴിഞ്ഞം സമരം നിഷ്‌കളങ്കമല്ലെന്നും സംഘര്‍ഷം ഉണ്ടാക്കണം എന്ന രീതിയില്‍ ശ്രമം നടക്കുന്നു എന്നുമാണ് മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ പറഞ്ഞത്. തുറമുഖ നിര്‍മ്മാണം നിര്‍ത്തി വയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തീര ശോഷണം സംബന്ധിച്ച ആശങ്കകള്‍ പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. മൂന്നു മാസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടും. നിര്‍മ്മാണം നിര്‍ത്തി വെക്കണം എന്ന ആവശ്യം ഒരു സാഹചര്യത്തിലും അംഗീകരിക്കാന്‍ ആകില്ല. ഇതൊഴികെ ന്യായമായ ഏതാവശ്യവും പരിഗണിക്കും. സമരത്തോട് സംയമനം പാലിച്ചുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

സമരം ചെയ്യുന്നവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ മാത്രമല്ല പ്രാദേശികമായുള്ള മറ്റ് ആശങ്കകളും പ്രശ്‌നങ്ങളും ഉണ്ടെങ്കില്‍ അവയും പരിഗണിക്കും. ഏറെ പ്രശ്‌നങ്ങളും വെല്ലുവിളികളും നേരിടുന്ന സമൂഹമാണ് മത്സ്യത്തൊഴിലാളികളുടേത്. അതുകൊണ്ടാണ് തീര മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നത്. അത് മനസിലാക്കി ബന്ധപ്പെട്ടവര്‍ ഈ സമരത്തില്‍ നിന്ന് പിന്‍മാറണമെന്നാണ്് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളി സമരം രണ്ടാഴ്ച പിന്നിടുന്ന സാഹചര്യം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് നിയമസഭയില്‍ ഉന്നയിച്ചത്. തുറമുഖം വന്നാല്‍ തീരം നഷ്ടമാകും എന്നത് അന്ധ വിശ്വാസം മാത്രമാണ് എന്നാണ് കടകംപള്ളിയുടെ കണ്ടെത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.