പാകിസ്ഥാനില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ലഷ്‌കര്‍-ഇ-തൊയ്ബ; ലക്ഷ്യം സംഘടനയെ വളര്‍ത്തല്‍

പാകിസ്ഥാനില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ലഷ്‌കര്‍-ഇ-തൊയ്ബ; ലക്ഷ്യം സംഘടനയെ വളര്‍ത്തല്‍

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ പ്രളയ ബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് തീവ്രവാദ സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ സംവിധാനങ്ങളെ മറികടന്നാണ് ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രവര്‍ത്തനങ്ങള്‍.

പ്രഷളയ ദുരിതാശ്വാസ ഫണ്ടിനായി ആഗോള അഭ്യര്‍ത്ഥന നടത്തിയെങ്കിലും പിന്നീട് വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് നടത്തുന്നതില്‍ നിന്ന് അന്താരാഷ്ട്ര എന്‍ജിഒകളെ പാകിസ്ഥാന്‍ സര്‍ക്കാര്‍ വിലക്കുകയായിരുന്നു. ഈ അവസരം കൂടി മുതലെടുത്താണ് ലഷ്‌കര്‍-ഇ-തൊയ്ബയുടെ രക്ഷാപ്രവര്‍ത്തനം.

പാക്കിസ്ഥാനിലെ പഞ്ചാബ്, ബലൂചിസ്ഥാന്‍, ഖൈബര്‍ പഖ്തൂണ്‍ഖ്വ, സിന്ധ് എന്നിവ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ലഷ്‌കര്‍-ഇ-തൊയ്ബ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഈ പ്രവര്‍ത്തനത്തിലൂടെ പ്രദേശങ്ങളില്‍ സംഘടനയെ കുറെക്കൂടി പുനരുജ്ജീവിപ്പിക്കാന്‍ സാധിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

പാകിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തകനായ താഹ സിദ്ദിഖാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രളയ ബാധിതര്‍ക്കിടയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൂടെ ഭീകര സംഘടന വളരുകയാണെന്നും യുവാക്കളെ അടക്കം തങ്ങളുടെ ഭാഗമാക്കുകയാണ് ലഷ്‌കര്‍-ഇ-തൊയ്ബയുടെ ലക്ഷ്യമെന്നും താഹ തന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മാത്രമല്ല, പാക് സൈന്യമായും മറ്റ് സംഘടനകളുമായും വളരെ സഹകരണത്തോടു കൂടിയാണ് ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രവര്‍ത്തനമെന്നും സൂചനയുണ്ട്.

ലഷ്‌കര്‍-ഇ-തൊയ്ബ മേധാവി ഹാഫിസ് സയീദിന്റെ മകനായ ഹാഫിസ് തല്‍ഹ സയീദാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഭീകര സംഘടനയെ വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ആദ്യം കാലം മുതല്‍ക്കെ ലഷ്‌കര്‍-ഇ-തൊയ്ബയില്‍ പ്രവര്‍ത്തിക്കുന്ന ഹാഫിസ് അബ്ദുര്‍ റഹൂഫ്, നദീം അവാന്‍ എന്നീ ഭീകരന്മാരും പ്രളയബാധിതര്‍ക്കിടയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ലഷ്‌കര്‍-ഇ-തൊയ്ബയെ യുഎസും യുഎന്നും നിരോധിച്ചിരുന്നു. പാകിസ്ഥാനിലെ ലാഹോറിലും മുംബൈ അടക്കമുള്ള ഭാരതത്തിന്റെ പലയിടങ്ങളിലും ഭീകരാക്രമണങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.