റാസല്‍ ഖൈമ: ഗതാഗത പിഴയില്‍ ഇളവ് പ്രഖ്യാപിച്ച് റാസല്‍ ഖൈമ. രണ്ട് വർഷമോ അതിലധികമോ പിഴ കുടിശ്ശികയുളളവർക്കാണ് ഇളവ് ലഭിക്കുക. ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ജനങ്ങളെ സഹായിക്കുകയെന്നുളള ലക്ഷ്യമിട്ടാണ് ഗതാഗത പിഴയടക്കാന്‍ ഇളവ് നല്‍കിയിരിക്കുന്നതെന്ന് റാസല്‍ഖൈമ പോലീസ് അറിയിച്ചു. പിഴ ഇളവ് പ്രാബല്യത്തില്‍ വന്നു.
പിഴ ലഭിച്ചിട്ടുളളവർ രേഖകളുമായി ട്രാഫിക് ആൻഡ് ലൈസൻസിംഗ് സർവീസസ് സെന്‍ററില്‍ പോയി ഇളവുകൾക്കായി അപേക്ഷിക്കണമെന്ന് റാസൽഖൈമ പോലീസിലെ ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ അഹമ്മദ് അൽ സാം അൽ നക്ബി പറഞ്ഞു. പോലീസ് നിഷ്കർഷിച്ചിട്ടുളള നിബന്ധനകള്‍ക്ക് വിധേയമായിട്ടാകും ഇളവുകള്‍ നല്‍കുക.
നിയമലംഘനങ്ങളുടെ ഗൗരവവും പരിശോധിക്കും. ജനങ്ങളുടെ സുരക്ഷയോടൊപ്പം, ജീവിത നിലവാരം മെച്ചപ്പെടുത്തുക സന്തോഷവാന്മാരാക്കുകയെന്നുളളതു കൂടി ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് റാസല്‍ ഖൈമ പോലീസ് കമാന്‍റർ ഇന്‍ ചീഫ് മേജർ ജനറല്‍ അബ്ദുളള ബിന്‍ അല്‍വാന്‍ അല്‍ നുഐമി പറഞ്ഞു.
നിയന്ത്രണങ്ങളും നിയമങ്ങളും പാലിച്ച് പിഴവുകള്‍ വരുത്താതെ വാഹനമോടിക്കാന്‍ ജനങ്ങളില്‍ അവബോധം വളർത്തുകയെന്നുളളതുകൂടി റാസല്‍ഖൈമ പോലീസ് ലക്ഷ്യമിടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.