സ്‌നേഹത്തിന്റെയും യോജിപ്പിന്റെയും സന്ദേശമാണ് ഭാരത് ജോഡോ യാത്ര: ഏ.കെ ആന്റണി

സ്‌നേഹത്തിന്റെയും യോജിപ്പിന്റെയും സന്ദേശമാണ് ഭാരത് ജോഡോ യാത്ര: ഏ.കെ ആന്റണി

തിരുവനന്തപുരം: വെറുപ്പിന്റെയും ഭിന്നിപ്പിന്റെയും രാഷ്ട്രീയത്തെ ഇന്ത്യയില്‍ നിന്ന് തുടച്ചു മാറ്റാന്‍ ഭാരത് ജോഡോ യാത്രയ്ക്കാകുമെന്ന് മുന്‍ കേന്ദ്രമന്ത്രി എ.കെ ആന്റണി. ലോകത്തിലെ എല്ലാവരെയും സ്വാഗതം ചെയ്യുന്ന രാജ്യമെന്ന ഇന്ത്യയുടെ നൂറ്റാണ്ടുകളായുള്ള സല്‍പ്പേരിന് ഇന്നത്തെ ഭരണാധികാരികളും കൂട്ടാളികളും കളങ്കം വരുത്തിക്കൊണ്ടിരിക്കുകയാണെന്നും ആന്റണി കുറ്റപ്പെടുത്തി.

ഭിന്നിപ്പിന്റെ രാഷ്ട്രീയം ഇന്ത്യക്ക് ചേര്‍ന്നതല്ല. സ്‌നേഹത്തിന്റെയും യോജിപ്പിന്റെയും രാഷ്ട്രമാണ് ഇന്ത്യ. അതാണ് രാഹുല്‍ ഗാന്ധിയുടെ യാത്രയിലുള്ള സന്ദേശം. കോര്‍പ്പറേറ്റുകള്‍ രാജ്യത്തെ സമ്പത്ത് മുഴുവനും കൊള്ളയടിക്കുമ്പോള്‍ സാധാരണക്കാര്‍ കൂടുതല്‍ ദരിദ്രരാകുന്നു.

രാജ്യത്തെ സമ്പദ് വ്യവസ്ഥ അസന്തുലിതമായി തുടരുകയാണ്. സ്വതന്ത്ര്യ ഇന്ത്യയില്‍ ഇതുപോലെ ഒരു കാല്‍നട യാത്ര ഒരു നേതാവും നടത്തിയിട്ടില്ല. അതുകൊണ്ടു തന്നെ ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ യാത്രയാകും ഭാരത് ജോഡോ യാത്രയെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.