ഇംഗ്ലീഷ് അക്ഷരമാലയിൽ ലോക റെക്കോർഡ് തീർത്ത് രണ്ടാം ക്ലാസുകാരൻ

ഇംഗ്ലീഷ് അക്ഷരമാലയിൽ ലോക റെക്കോർഡ് തീർത്ത് രണ്ടാം ക്ലാസുകാരൻ

മലപ്പുറം: ഏറ്റവും കുറഞ്ഞ സമയത്തിൽ ഇംഗ്ലീഷ് അക്ഷരമാല ചൊല്ലിത്തീർത്ത് ലോക റെക്കോഡ് നേടി രണ്ടാം ക്ലാസുകാരൻ. മലപ്പുറം-മഞ്ചേരി സ്വദേശിയായ റിഷി നന്ദനാണ് ചരിത്രത്തിൽ ഇടംപിടിച്ചത്.

ഇംഗ്ലീഷ് അക്ഷരമാല മുൻപോട്ടും പിറകോട്ടും റെക്കോർഡ് വേഗതയിൽ ചൊല്ലി തീർത്താണ് റിഷി നേട്ടം കൈവരിച്ചത്. നേരത്തെയുണ്ടായിരുന്ന ഒമ്പത് സെക്കൻഡ് വേഗത മറികടന്ന് 7.96 സെക്കൻഡ് കൊണ്ടാണ് ഈ കൊച്ചു മിടുക്കൻ ആരോഹണത്തിലും അവരോഹണക്രമത്തിലും അക്ഷരമാല ചൊല്ലിയത്. ഇംഗ്ലീഷ് അധ്യാപകനായ  കൃഷ്ണകുമാറാണ് റിഷിയുടെ ഈ കഴിവ് ആദ്യം തിരിച്ചറിഞ്ഞത്.

റിഷി ഒറ്റയ്ക്കല്ല രക്ഷിതാക്കളായ ശ്രീകാന്തും ചിത്രയും പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്. ഭാവിയിൽ സിനിമാതാരം ആകണമെന്നാണ് റിഷിയുടെ ആഗ്രഹം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.