കൊള്ളയടിച്ച് റെയില്‍വേ; നവരാത്രി സ്പെഷ്യല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ മൂന്നിരട്ടി വര്‍ധനവ്

കൊള്ളയടിച്ച് റെയില്‍വേ; നവരാത്രി സ്പെഷ്യല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍  മൂന്നിരട്ടി വര്‍ധനവ്

കണ്ണൂര്‍: പ്രീമിയം തത്കാലുമായി റെയില്‍വേയുടെ പിടിച്ചുപറി. പൂജാ അവധി തിരക്ക് കണക്കാക്കിയാണ് യാത്രക്കാരുടെ കഴുത്തറക്കാന്‍ റെയില്‍വെ തീരുമാനച്ചത്. കേരളത്തിലേക്കും ബെംഗളൂരുവിലേക്കുമുള്ള എട്ടു ട്രെയിനുകളില്‍ ഫ്‌ളക്സി നിരക്ക് നടപ്പാക്കി. ഒരു ബര്‍ത്തിന് മൂന്നിരട്ടി തുകയാണ് നല്‍കേണ്ടി വരിക. യശ്വന്ത്പുര-കണ്ണൂര്‍ എക്സ്പ്രസില്‍ (16527) 370 രൂപയുള്ള സ്ലീപ്പറിന് 1110 രൂപയായി. ബെംഗളൂരു-തിരുവനന്തപുരം (16526) വണ്ടിയില്‍ 435 രൂപയുടെ സ്ലീപ്പറിന് 1370 രൂപയും 1685 രൂപയുടെ സെക്കന്‍ഡ് എ.സി.ക്ക് 5150 രൂപയുമാണ് നിരക്ക്.

യശ്വന്ത്പുര-കണ്ണൂര്‍ എക്സ്പ്രസില്‍ (16527) 144 സ്ലീപ്പര്‍ ബര്‍ത്താണ് പ്രീമിയം തത്കാലിലേക്ക് മാറ്റിയത്. തേര്‍ഡ് എ.സിയില്‍ 30 ബര്‍ത്ത് ഫ്‌ളെക്സി നിരക്കില്‍.

പ്രീമിയം തത്കാല്‍ ക്വാട്ടയിലേക്ക് മാറ്റിയത്:

കണ്ണൂര്‍-യശ്വന്ത്പുര (16528) 90 സ്ലീപ്പര്‍. ബെംഗളൂരു-കന്യാകുമാരി (16526) 95 സ്ലീപ്പര്‍, 65 തേര്‍ഡ് എ.സി. കന്യാകുമാരി-ബെംഗളൂരു (16525) 97 സ്ലീപ്പര്‍, 44 തേര്‍ഡ് എ.സി. എറണാകുളം-ബെംഗളൂരു (12683) 132 സ്ലീപ്പര്‍, കൊച്ചുവേളി-യശ്വന്ത്പുര ഗരീബ് രഥ് (12258) 83 തേര്‍ഡ് എ.സി. കൊച്ചുവേളി-മൈസൂരു (16316) 84 സ്ലീപ്പര്‍, 51 തേര്‍ഡ് എ.സി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.