വാഷിങ്ടണ്‍: ഫ്‌ളോറിഡയുടെ തെക്കുപടിഞ്ഞാറന്‍ തീരത്ത് കനത്ത നാശം വിതച്ച ഇയാന്‍ കൊടുങ്കാറ്റ് വീണ്ടും ശക്തിപ്രാപിച്ച് കരോലിന ലക്ഷ്യമാക്കി നീങ്ങിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിലവില്‍ 85 മൈല്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. കരോലിനയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കൊടുങ്കാറ്റിനും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഫ്‌ളോറിഡ കണ്ടിട്ടുള്ളതില്‍ ഏറ്റവും നാശം വിതച്ച കൊടുങ്കാറ്റാണ് ഇയാനെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. പതിനഞ്ചിലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക നിഗമനം. 26 ലക്ഷം വീടുകളെ കനത്ത മഴയും ചുഴലിക്കാറ്റും ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സിയിലെത്തിയാണ് പ്രസിഡന്റ് ജോ ബൈഡന്‍ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയത്. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കാമെന്ന് അദേഹം പറഞ്ഞു.
എംഗിള്‍വുഡ് മുതല്‍ ബൊനിറ്റ ബീച്ച് വരെ 25 ലക്ഷത്തിലേറെ ജനം ദുരിതത്തിലായി. മഴയിലും കാറ്റിലും വൈദ്യുതി, ഫോണ്‍ ബന്ധം പൂര്‍ണമായും തകര്‍ന്നു. പത്തടിയോളം ഉയര്‍ന്ന തിരമാലകളില്‍ ഒട്ടേറെ വീടുകളില്‍ വെള്ളം കയറി. മിക്ക റോഡുകളും വെള്ളത്തിനടിയിലായി. സാനിബെല്‍ ദ്വീപിലെ ഏക പാലം തകര്‍ന്നു. വിമാന സര്‍വീസുകളും നിര്‍ത്തിവച്ചു. കൊടുങ്കാറ്റ് വീണ്ടും തീവ്രതയാര്‍ജിച്ചേക്കുമെന്നു മുന്നറിയിപ്പുള്ളതിനാല്‍ നോര്‍ത്ത് കരോലിന, സൗത്ത് കരോലിന, ജോര്‍ജിയ, വെര്‍ജീനിയ എന്നീ സംസ്ഥാനങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
26 ലക്ഷം വീടുകളെ കനത്തമഴയും കൊടുങ്കാറ്റും ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ 24,000 ജീവനക്കാര്‍ കറന്റ് അടക്കമുള്ള അവശ്യസേവനങ്ങള്‍ തിരികയെത്തിക്കാന്‍ ശ്രമിക്കുകയാണെന്ന് ഫ്‌ളോറിഡ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജിമ്മി പട്രോണിസ് പറഞ്ഞു. ശനിയാഴ്ച കാറ്റ് കരോലിന തീരം വിടും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.