ഫെയ്സ്ബുക്കിന്റെ മാതൃ കമ്പനി മെറ്റയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് റഷ്യ

ഫെയ്സ്ബുക്കിന്റെ മാതൃ കമ്പനി മെറ്റയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് റഷ്യ

മോസ്‌കോ: ഫെയ്സ്ബുക്കിന്റേയും ഇന്‍സ്റ്റാഗ്രാമിന്റേയും മാതൃ കമ്പനിയും അമേരിക്കന്‍ ടെക്ക് ഭീമനുമായ മെറ്റയെ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി റഷ്യ. രാജ്യത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കുന്ന ഏജന്‍സിയായ റോസ്ഫിന്‍ മോണിറ്ററിങ്ങാണ് മെറ്റയെ ഭീകരവാദ ഗ്രൂപ്പുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

ഉക്രെയ്ന്‍ യുദ്ധത്തിന് പിന്നാലെ് ഫെയ്സ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും റഷ്യ രാജ്യത്ത് നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ മെറ്റ നല്‍കിയ ഹര്‍ജി റഷ്യയില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് മോസ്‌കോ കോടതി തള്ളുകയും ചെയ്തിരുന്നു.

ഉക്രെയ്‌നില്‍ പോരാട്ടം കടുപ്പിച്ചതിനിടെയാണ് റഷ്യയുടെ പുതിയ നീക്കം. ഉക്രെയ്ന്‍ തലസ്ഥാനമായ കീവിലുള്‍പ്പെടെ വിവിധ പട്ടണങ്ങളില്‍ റഷ്യ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ തോതില്‍ മിസൈല്‍ വര്‍ഷം നടത്തിയിരുന്നു. ജൂണിനുശേഷമുണ്ടായ ഏറ്റവും തീവ്രമായ ആക്രമണത്തില്‍ തിങ്കളാഴ്ചമാത്രം 75 മിസൈലുകള്‍ പ്രയോഗിച്ചതായി റഷ്യയുടെ ഉന്നത സൈനികോദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

ഇറാന്‍ നിര്‍മിത ആളില്ലാ വിമാനങ്ങളും ആക്രമണത്തിന് ഉപയോഗിച്ചു. 14 പേര്‍ കൊല്ലപ്പെട്ടതായും 64 പേര്‍ക്ക് പരിക്കേറ്റതായും ഉക്രെയ്‌ന്റെ അടിയന്തര സേവനവിഭാഗം അറിയിച്ചു. പലയിടങ്ങളിലും വൈദ്യുതി, ജലവിതരണം തടസപ്പെട്ടു. ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു.

ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കെര്‍ച് പാലം കഴിഞ്ഞ ദിവസം ഉക്രെയ്ന്‍ നടത്തിയ സ്ഫോടനത്തില്‍ തകര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യ ആക്രമണം കടുപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.