ലഹരി പാനീയങ്ങള്‍ വില്‍ക്കുന്നതിനുളള മാർഗനിർദ്ദേശങ്ങള്‍ പുതുക്കി അബുദാബി

ലഹരി പാനീയങ്ങള്‍ വില്‍ക്കുന്നതിനുളള മാർഗനിർദ്ദേശങ്ങള്‍ പുതുക്കി അബുദാബി

 അബുദാബി: എമിറേറ്റില്‍ ലഹരി പാനീയങ്ങള്‍ വില്‍ക്കുന്നതിനുളള മാർഗനിർദ്ദേശങ്ങള്‍ പുതുക്കി ടൂറിസം അതോറിറ്റി. പാനീയങ്ങളിലെ ചേരുവകളെ സംബന്ധിച്ചടക്കമുളള മാർഗനിർദ്ദേശങ്ങളാണ് പുതുക്കിയിട്ടുളളത്.
പുതിയ മാർഗ്ഗനിർദ്ദേശപ്രകാരം പാനീയങ്ങളിലെ കുറഞ്ഞ ആല്‍ക്കഹോള്‍ ചേരുവ 0.5 ശതമാനമായിരിക്കണം. വിനാഗിരിയുടെ രുചിയോ മണമോ ഇല്ലാത്തതായിരിക്കണം വൈന്‍.

ബീയറില്‍ കാരമല്‍ ഒഴികെയുളള കൃത്രിമ മധുരപലഹാരങ്ങളോ സുഗന്ധദ്രവ്യങ്ങളോ നിറങ്ങളോ ചേർക്കരുത്. ഉല്‍പന്നം തയ്യാറാക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നത് അനുയോജ്യമായ സുരക്ഷാ സാഹചര്യങ്ങളിലായിരിക്കണം. വൃത്തിയുളള പായ്ക്കിംഗും നിർബന്ധം. ചേരുവകള്‍, നിർമ്മാണതിയതി,ഷെല്‍ഫ് ലൈഫ്, മദ്യത്തിന്‍റെ ശതമാനം എന്നിവയെ കുറിച്ചുളള എല്ലാ വിവരങ്ങളും ഉണ്ടായിരിക്കണം.

ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ റീടെയ്ലല്‍ ഷോപ്പുകള്‍ക്കും വിതരണകമ്പനികള്‍ക്കും ആറുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.