അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരെ കുഫോസ് മുന്‍ വിസിയുടെ അപ്പീല്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരെ കുഫോസ് മുന്‍ വിസിയുടെ അപ്പീല്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: കുഫോസ് മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ റിജി ജോണ്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വി സി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുക.

കാര്‍ഷിക വിദ്യാഭ്യാസം സംസ്ഥാന ലിസ്റ്റിലുള്ളതാണെന്നും യു.ജി.സി ചട്ടം ബാധകമല്ലെന്നുമാണ് റിജി ജോണിന്റെ അപ്പീലില്‍ പറയുന്നത്. ഈ മാസം പതിനാലിനായിരുന്നു റിജി ജോണിന്റെ നിയമനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. വിസിയെ നിയമിച്ചത് യു.ജി.സി ചട്ടപ്രകാരമല്ലെന്ന ഹര്‍ജിക്കാരന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

റിജി ജോണിന് മതിയായ യോഗ്യതയില്ലെന്ന് ആരോപിച്ച് വി.സി നിയമന പട്ടികയില്‍ ഉണ്ടായിരുന്ന എറണാകുളം സ്വദേശി ഡോ. കെ.കെ വിജയനായിരുന്നു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. യു.ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒരു സര്‍വകലാശാലയില്‍ പ്രൊഫസറായി പത്തു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണമെന്നിരിക്കെ റിജി ജോണിന് ഇതില്ല എന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.