സൗദി അറേബ്യയില്‍ കനത്ത മഴ, സ്കൂളുകള്‍ അടച്ചു, ജാഗ്രത നിർദ്ദേശം

സൗദി അറേബ്യയില്‍ കനത്ത മഴ, സ്കൂളുകള്‍ അടച്ചു, ജാഗ്രത നിർദ്ദേശം

ജിദ്ദ: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്തു. വെളളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ശക്തമായ മഴ പെയ്തേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.
വ്യാഴാഴ്ച വരെ ജിദ്ദ, റബിയ, തൈഫ്, ജമൂം,അല്‍ ഖമീല്‍, ഖുലൈസ്, അല്‍ ലെയ്ത്,മെയ്സാന്‍,ആദം മേഖലയില്‍ മഴ പെയ്യാനുളള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. ഈ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ അടച്ചു. കുട്ടികള്‍ക്ക് ഓണ്‍ലൈനായി ക്ലാസുകള്‍ നടക്കും.

വെളളക്കെട്ടില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്ന വീഡിയോ പലരും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. പലയിടത്തും അധികൃതരെത്തിയാണ് വാഹനങ്ങള്‍ മാറ്റുന്നത്. ഇടിമിന്നലോടും ആലിപ്പഴവർഷത്തോടും കൂടിയ മഴയാണ് പലയിടത്തും അനുഭവപ്പെട്ടത്. കാഴ്ച പരിധി കുറയുന്നതിനാല്‍ അപകടസാധ്യതയുണ്ടെന്ന് വാഹനമോടിക്കുന്നവർക്ക് അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


തോടുകളും താഴ്‌വരകളും ഉളള സ്ഥലങ്ങളിൽ നിന്ന് ആളുകൾ മാറിനിൽക്കണമെന്നും അവ മറികടക്കാൻ ശ്രമിക്കരുതെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും എ കാലാവസ്ഥാ വിവരങ്ങൾ പിന്തുടരണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.