ജിയോ ഹബ് ആരംഭിച്ച് ദുബായ് മുനിസിപ്പാലിറ്റി

ജിയോ ഹബ് ആരംഭിച്ച് ദുബായ് മുനിസിപ്പാലിറ്റി

ദുബായ്: ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വികസനത്തിനായുളള മുഹമ്മദ് ബിന്‍ റാഷിദ് എസ്റ്റാബ്ലിഷ്മെന്‍റും ഹംദാന്‍ ഇന്നൊവേഷന്‍ ഇന്‍കുബേറ്ററും ചേർന്ന് ജിയോഗ്രാഫിക്കൽ ഇൻഫർമേഷൻ സിസ്റ്റത്തിന്‍റെ ചട്ടക്കൂടിനുളളില്‍ നിന്നുകൊണ്ട് ജിയോസ്പേഷ്യൽ ബിസിനസ് ആൻഡ് ഇന്നൊവേഷൻ ഇൻകുബേറ്റർ ‘ജിയോഹബ്’ ആരംഭിച്ചു.


സ്റ്റാർട് അപ്പുകളെ പിന്തുണയ്ക്കുന്നതിനും മുന്‍ നിര കമ്പനികള്‍ക്ക് നിക്ഷേപ അവസരങ്ങള്‍ നല്‍കുന്നതിനുമാണ് ജിയോ ഹബ് ലക്ഷ്യമിടുന്നത്.സംരംഭകത്വ-അക്കാദമിക് വികസനമെന്നിങ്ങനെ രണ്ട് തലങ്ങളെ അടിസ്ഥാനമാക്കിയുളള മേഖലയിലെ തന്നെ ആദ്യ സംവിധാനമാണിത്. അക്കാദമിക് സ്ഥാപനങ്ങളുമായും നിക്ഷേപ കമ്പനികളുമായും ദുബായ് മുനിസിപ്പാലിറ്റിയുടെ ബന്ധം ദൃഢമാക്കാന്‍ പുതിയ പ്രവർത്തന മാതൃക സഹായകരമാകുമെന്നാണ് പ്രതീക്ഷ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.