നെടുമ്പാശേരിയില്‍ വന്‍ സ്വര്‍ണ വേട്ട: പിടിച്ചെടുത്തത് 1.28 കോടിയുടെ സ്വര്‍ണം

നെടുമ്പാശേരിയില്‍ വന്‍ സ്വര്‍ണ വേട്ട: പിടിച്ചെടുത്തത് 1.28 കോടിയുടെ സ്വര്‍ണം

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. മൂന്നേ കാല്‍ കിലോ സ്വര്‍ണവുമായി മൂന്നു പേര്‍ കസ്റ്റംസിന്റെ പിടിയിലായി. മലപ്പുറം സ്വദേശികളായ സാദിഖ്, അഹമ്മദ്, കോഴിക്കോട് സ്വദേശി റിയാസ് എന്നിവരാണ് പിടിയിലായത്.

ഏകദേശം ഒരുകോടി ഇരുപത്തിയെട്ട് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്ത.്. കസ്റ്റംസിന്റെ സ്‌പെഷല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചും എയര്‍ ഇന്റലിജന്‍സ് യൂണിറ്റും ചേര്‍ന്നാണ് പരിശോധന നടത്തിയത്.

സാദിഖില്‍നിന്ന് 1015.80 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്. ഇയാള്‍ ദുബായില്‍നിന്നാണ് എത്തിയത്. അഹമ്മദില്‍നിന്നും 1066.21 ഗ്രാം സ്വര്‍ണം പിടിച്ചു. ഇയാള്‍ അബൂദബിയില്‍ നിന്നുമാണ് എത്തിയത്. കോഴിക്കോട് സ്വദേശി റിയാസില്‍ നിന്നും 1179.55 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്.

മൂവരും സ്വര്‍ണം നാല് കാപ്‌സ്യൂളുകളാക്കി ശരീരത്തിലൊളിപ്പിച്ച് കടത്താനുള്ള ശ്രമമാണ് നടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത പരിശോധന നടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.