മുംബൈ: ഉത്തര്‍പ്രദേശിന് സമാനമായി മഹാരാഷ്ട്രയിലും ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരണമെന്ന് ബിജെപിയുടെ വനിതാ വിഭാഗം സംസ്ഥാന അധ്യക്ഷ ചിത്ര വാഗ്. 14 നും 16 നും ഇടയിലുള്ള പെണ്‍കുട്ടികള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാവുകയാണ്. മാത്രവുമല്ല പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഗര്‍ഭിണികള്‍ ആകുന്നുവെന്നത് ആശങ്കപ്പെടുന്ന കാര്യമാണെന്നും ഏകനാഥ് ഷിന്‍ഡെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ചിത്ര വാഗ് വ്യക്തമാക്കി.
18 വയസിന് താഴെയുള്ള പല പെണ്‍കുട്ടികളും ചതിക്കുഴിയില്‍പ്പെട്ട് നിര്‍ബന്ധിത പരിവര്‍ത്തനത്തിന് ഇരകളാവുകയാണ്. അത്തരം കുട്ടികളുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചുവെന്നും അവര്‍ കടന്നുപോകുന്നത് കഠിനമായ ട്രോമയിലൂടെയാണെന്നും ചിത്ര വാഗ് പറയുന്നു.
പങ്കാളിയായ അഫ്താബ് അമീന്‍ പൂനവാലയാല്‍ കൊല്ലപ്പെട്ട ശ്രദ്ധ വാല്‍ക്കറിന്റെ പിതാവിനെ കണ്ടതിന് ശേഷം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ലൗ ജിഹാദ് പരാമര്‍ശം നടത്തിയിരുന്നു. സംസ്ഥാനത്ത് ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുന്നത് പരിഗണനയിലാണെന്നായിരുന്നു ഉപമുഖ്യമന്ത്രിയുടെ പ്രതികരണം. രാജ്യത്ത് ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവന്ന ആദ്യ സംസ്ഥാനം ഉത്തര്‍ പ്രദേശാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.