പത്തനംതിട്ട: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ മുഖ്യ ഇടനിലക്കാരി ദിവ്യ നായര്‍ ബെവ്‌കോയിലും ജോലി തട്ടിപ്പ് നടത്തിയതായി അന്വേഷണ സംഘം. കുന്നന്താനം സ്വദേശിനിയായ യുവതിയാണ് തട്ടിപ്പിന് ഇരയായത്. കീഴ് വായൂര്‍ പൊലീസില്‍ യുവതി നല്‍കിയ പരാതി അനുസരിച്ച് മൂന്ന് ലക്ഷം രൂപയാണ് ദിവ്യ നായര്‍ തട്ടിയെടുത്തത്.
പരാതിയില്‍ എഫ്‌ഐആര്‍ എടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ടൈറ്റാനിയത്തില്‍ ജോലി തട്ടിപ്പിന് ഇരയായവര്‍ തിരുവനന്തപുരം സ്വദേശികളായിരുന്നെങ്കില്‍, തലസ്ഥാനവും കടന്ന് കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ ഇരയായതിന്റെ വിവരങ്ങളാണ് പുറത്ത് വരുന്നത്.
വ്യാഴാഴ്ചയാണ് ദിവ്യ നായരെന്ന ദിവ്യ ജ്യോതിക്കെതിരെ കീഴ്വായ്പൂര്‍ പൊലീസിന് പരാതി കിട്ടിയത്. കഴിഞ്ഞ ജൂലൈ മാസം നാലാം തിയതിയാണ് മുപ്പത്തിമൂന്നുകാരിയായ കുന്നന്താനം സ്വദേശി, കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനില്‍ ജോലികിട്ടുമെന്ന പ്രതീക്ഷയില്‍ ദിവ്യ നായര്‍ക്ക് പണം കൈമാറിയത്.
ടൈറ്റാനിയത്തില്‍ ജോലി തട്ടിപ്പിന് ഇരയായ ഉദ്യോഗാര്‍ഥികള്‍ ദിവ്യ നായര്‍ക്ക് പണം അയച്ച യൂണിയന്‍ ബാങ്കിന്റെ തൈക്കാട് ബ്രാഞ്ചിലെ അക്കൗണ്ടിലേക്കാണ് ഈ യുവതിയും പണം അയച്ചത്. മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി കിട്ടാതെ വന്നതോടെ പല തവണ യുവതി ദിവ്യയെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഫലമുണ്ടായില്ല. ടൈറ്റാനിയത്തിലെ തട്ടിപ്പ് വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.