അതിശൈത്യത്തിലെ അമ്പരിപ്പിക്കുന്ന കാഴ്ച്ച; മഞ്ഞുകട്ടകളായി നയാഗ്ര വെള്ളച്ചാട്ടം

അതിശൈത്യത്തിലെ അമ്പരിപ്പിക്കുന്ന കാഴ്ച്ച; മഞ്ഞുകട്ടകളായി നയാഗ്ര വെള്ളച്ചാട്ടം

വാഷിംഗ്ടണ്‍: ചരിത്രത്തിലെ ഏറ്റവും കടുത്ത ശൈത്യത്തിലൂടെ അമേരിക്ക കടന്നുപോകുമ്പോള്‍ അമ്പരപ്പിക്കുന്ന കാഴ്ച്ചകള്‍ക്കാണ് ഇവിടുത്തെ ജനത സാക്ഷ്യം വഹിക്കുന്നത്. ലോക പ്രസിദ്ധമായ നയാഗ്ര വെള്ളച്ചാട്ടം ഭാഗികമായി തണുത്തുറഞ്ഞ കാഴ്ച്ച കൊടും തണുപ്പിന്റെ ഭീകരത വെളിപ്പെടുത്തുന്നതാണ്.

കനത്ത ശൈത്യത്തില്‍ നയാഗ്ര വെള്ളച്ചാട്ടം പകുതിയില്‍ക്കൂടുതല്‍ മഞ്ഞുകട്ടകളായി മാറിയിരിക്കുകയാണ്. പുറമേയുള്ള വെള്ളം മഞ്ഞുകട്ടകളായി മാറിയെങ്കിലും ഉള്ളില്‍ ഇപ്പോഴും വെള്ളം ഒഴുകുന്നതായി നയാഗ്ര പാര്‍ക്കിന്റെ വെബ്സൈറ്റില്‍ പറയുന്നു.

നയാഗ്ര വെള്ളച്ചാട്ടം മഞ്ഞില്‍ മൂടി കിടക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചാരം നേടിക്കഴിഞ്ഞു. പൂജ്യം ഡിഗ്രിയില്‍ താഴെയാണ് ഇവിടെ താപനനില. വെള്ളച്ചാട്ടത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങളെല്ലാം മഞ്ഞ് മൂടിയ നിലയിലാണ്.

മഞ്ഞുപാളികളാണ് വെള്ളച്ചാട്ടത്തിലൂടെ ഒഴുകുന്നത്. അന്റാര്‍ട്ടിക്കയ്ക്ക് സമാനമായ കാഴ്ച്ചകളാണ് നയാഗ്ര വെള്ളച്ചാട്ടത്തിലും പരിസര പ്രദേശങ്ങളിലുമുള്ളത്.

അമേരിക്കയില്‍ അതി ശൈത്യത്തെ തുടര്‍ന്ന് നിരവധി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പലയിടത്തും വൈദ്യുതി നിലച്ചു. യാത്രാ തടസങ്ങളും പലയിടത്തും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വാഹനങ്ങളില്‍ നിരവധി മൃതദേഹങ്ങളാണ് കണ്ടെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.