ബൈബിൾ വ്യാഖ്യാനത്തിന്റെ പുതിയ വെബ്സൈറ്റ്

ബൈബിൾ വ്യാഖ്യാനത്തിന്റെ പുതിയ വെബ്സൈറ്റ്

ചിക്കാഗോ: വിശുദ്ധ ഗ്രന്ഥത്തിന്റെ ആഴത്തിലുള്ള വ്യാഖ്യാനം നല്കുന്ന പുതിയ വെബ്സൈറ്റ് ചിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ പുതുവത്സരദിനത്തിലെ ദിവ്യബലിക്കുശേഷം ചിക്കാഗോ സീറോമലബാർ രൂപതയുടെ മുൻ‌രൂപതാദ്ധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് ഉദ്‌ഘാടനം ചെയ്തു. വൈദികർക്കും വചനപ്രഘോഷകർക്കും വേണ്ടി സീറോമലബാർ സഭാപഞ്ചാംഗപ്രകാരം വചനവ്യാഖ്യാനം രചിച്ച് ചിക്കാഗോ സീറോമലബാർ രൂപതയുടെ വെബസൈറ്റുവഴി പ്രസിദ്ധപ്പെടുത്തിവന്ന രൂപതയുടെ മുൻ വികാരി ജനറാളും ചിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോനാ വികാരിയുമായ ഫാ. ഏബ്രഹാം മുത്തോലത്തിന്റെ പുതിയ സംരംഭമാണിത്.

സീറോമലബാർ സഭയുടെ പഞ്ചാംഗമനുസരിച്ച് ഞയറാഴ്ചകളുടെയും തിരുനാളുകളുടെയും പ്രസംഗങ്ങൾക്കുപകരിക്കുന്ന വചനപ്രഘോഷണ സഹായിയായി ഫാ. മുത്തോലത്ത് രചിച്ച “ജോയ് ഓഫ് ദ വേർഡ്” എന്ന ഇംഗ്ലീഷ് ഗ്രന്ഥം ബോബെയിലെ സെന്റ് പോൾ പബ്ലിക്കേഷൻസ് പ്രസിദ്ധപ്പെടുത്തുകയുണ്ടായി.

സഭാപഞ്ചാംഗത്തിന്റെ രണ്ടു സെറ്റുകളും ഉൾക്കൊള്ളുന്ന ഫാ. മുത്തോലത്തിന്റെ മറ്റൊരു വെബ്സൈറ്റാണ് christianhomily.com

സുവിശേഷങ്ങളുടെ സമ്പൂർണ വ്യാഖ്യാനം ലക്ഷ്യംവച്ച് ഫാ. മുത്തോലത്ത് ഇംഗ്ലീഷിൽ തയ്യാറാക്കുന്ന പുതിയ വെബ്സൈറ്റാണ് മാർ അങ്ങാടിയത്ത് ഉൽഘാടനം ചെയ്ത https://bibleinterpretation.org

ആഴമായ സുവിശേഷവ്യാഖ്യാനം സമ്പൂർണ ബൈബിളിന്റെ പശ്ചാത്തലത്തിൽ നല്കി വരുന്ന ഈ വെബസൈറ്റിന്റെ കഠിനാദ്ധ്വാനത്തിൽ വ്യാപൃതനായ ഫാ. മുത്തോലത്തിനെ മാർ ജേക്കബ് അങ്ങാടിയത്തും ഇടവകാംഗങ്ങളും അനുമോദിക്കുകയുണ്ടായി. ഈ വെബസൈറ്റ് വൈദികർക്കും സന്യാസ്തർക്കും അല്മായർക്കും ഏറെ ഉപകാരപ്പെടുമെന്നും അത് ഏവരും പ്രയോജനപ്പെടുത്തണമെന്നും മാർ അങ്ങാടിയത്ത് പ്രസ്താവിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.