ന്യൂഡല്‍ഹി: അതിശൈത്യം തുടരുന്ന ഉത്തരേന്ത്യയില്‍ രണ്ട് ദിവസത്തിനിടെ 267 ട്രെയിനുകള്‍ റദ്ദാക്കി. നിരവധി വിമാനങ്ങള്‍ വൈകിയിട്ടുണ്ട്. കനത്ത മഞ്ഞ് വീഴ്ച്ചയെ തുടര്‍ന്ന് ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഡല്‍ഹിയില്‍ കുറഞ്ഞ താപനില 3.8 ഡിഗ്രി സെല്‍ഷ്യസാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. തുടര്‍ച്ചയായി അഞ്ചാം ദിവസവും ഡല്‍ഹിയില്‍ കുറഞ്ഞ താപനില ശരാശരിയെക്കാള്‍ താഴെയാണ് രേഖപ്പെടുത്തുന്നത്. ഉയര്‍ന്ന പ്രദേശങ്ങളായ ഹിമാചല്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളെക്കാള്‍ കുറഞ്ഞ താപനിലയാണ് ഡല്‍ഹിയില്‍.
അതിശൈത്യം തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂള്‍ അവധി ജനുവരി 15 വരെ നീട്ടി. മൂടല്‍ മഞ്ഞിനെ തുടര്‍ന്നുള്ള ദൂരക്കാഴ്ച പരിധി കുറഞ്ഞതാണ് ഗതാഗത സംവിധാനത്തെ ബാധിച്ചത്. 150ലധികം വിമാനങ്ങള്‍ വൈകിയാണ് സര്‍വിസ് നടത്തിയത്. 87 എക്‌സ്പ്രസ് ട്രെയിനുകളും 140 പാസഞ്ചര്‍ ട്രെയിനുകളും 40 സബര്‍ബന്‍ ട്രെയിനുകളും ഉള്‍പ്പെടെ 267 ട്രെയിനുകള്‍ റദ്ദാക്കി.
സര്‍വിസ് നടത്തുന്ന ട്രെയിനുകള്‍ മണിക്കൂറുകളാണ് വൈകുന്നത്. ദേശീയപാതകളിലും മറ്റും റോഡുകളിലും വാഹനാപകടം വന്‍തോതില്‍ വര്‍ധിച്ചു. 25 മീറ്ററിനും 50 മീറ്റററിനും ഇടയിലാണ് തിങ്കളാഴ്ച ഡല്‍ഹിയിലെ ദൂരക്കാഴ്ച പരിധി. അതിശൈത്യ തരംഗ സാഹചര്യം വരും ദിവസങ്ങളിലും ഉണ്ടാകാമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.