ചിക്കാഗോ: ചിക്കാഗോ കെ.സി.എസ് വുമണ്‍സ് ഫോറം ഹോളിഡേ പാര്‍ട്ടി ജനുവരി 28 ന് നടക്കും. മുതല്‍ ചിക്കാഗോ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ രാവിലെ 11:30 ന് നടക്കുന്ന പാര്‍ട്ടിയില്‍ ചലച്ചിത്ര നടിയും നര്‍ത്തകിയുമായ ഗീത മുഖ്യാതിഥിയായിരിക്കും.
വിവിധതരം ഗെയിമുകള്‍, ലൈവ് സംഗീതം, ഡി.ജെ എന്നീ പരിപാടികളും ഉണ്ടായിരിക്കും. ആസ്വാദകരമായുള്ള അനേക തരം ഭക്ഷണ പാനീയങ്ങള്‍ ഈ പാര്‍ട്ടിയിലെ പ്രത്യേകതയാണ്. ചിക്കാഗോ കെ.സി.എസിലെ എല്ലാ വനിതകളും ഈ പാര്‍ട്ടിയില്‍ പങ്കെടുത്ത് ഇത് അനുഭവേദ്യമാക്കാന്‍ ടോസ്മി കൈതക്കത്തൊട്ടിയിലിന്റെ നേതൃത്വത്തിലുള്ള വുമണ്‍സ് ഫോറം താല്‍പര്യപ്പെടുന്നു.
ടോസ്മി കൈതക്കത്തൊട്ടിയില്‍ (പ്രസിഡന്റ്), ഷൈനി വിരുത്തികുളങ്ങര (വൈസ് പ്രസിഡന്റ്), ഫെബിന്‍ തെക്കനാട് (സെക്രട്ടറി), ഡോ. സൂസന്‍ ഇടുക്കുതറയില്‍ (ജോയിന്റ് സെക്രട്ടറി), ബിനി മനപ്പള്ളില്‍ (ട്രഷറര്‍) എന്നിവരെ കൂടാതെ ഏകദേശം ഇരുപതോളം ഏരിയ കോഡിനേറ്റേഴ്‌സ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ടോമി ഇടത്തില്‍, സിറില്‍ കട്ടപ്പുറം എന്നിവരാണ് പാര്‍ട്ടിയുടെ ഗ്രാന്‍ഡ് സ്‌പോണ്‍സേര്‍സ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.