ലോക സർക്കാർ ഉച്ചകോടിക്ക് യുഎഇ ആതിഥ്യമരുളും

ലോക സർക്കാർ ഉച്ചകോടിക്ക് യുഎഇ ആതിഥ്യമരുളും

അബുദബി:ലോക സർക്കാർ ഉച്ചകോടിക്ക് യുഎഇ ആതിഥ്യമരുളും. ദുബായ് മദീനത്ത് ജുമൈറയില്‍ ഫെബ്രുവരി 13 മുതല്‍ 15 വരെയാണ് ഉച്ചകോടി നടക്കുക.ലോകരാജ്യങ്ങളിൽ നിന്ന് 20 പ്രസിഡൻ്റുമാരും 250 മന്ത്രിമാരും ഉച്ചകോടിയില്‍ പങ്കെടുക്കും.

ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് അൽ സിസി, തുർക്കി പ്രസിഡൻ്റ് റജബ് തയ്യിബ് എർദോഗൻ, അസർബൈജാൻ പ്രസിഡൻ്റ് ഇൽഹാം അലിയേവ്, സെനഗൽ പ്രസിഡൻ്റും ആഫ്രിക്കൻ യൂണിയൻ ചെയർപേഴ്‌സണുമായ മക്കി സാൽ എന്നിവരുൾപ്പെടെ 20 ലോക ഗവൺമെൻ്റ് നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉച്ചകോടിയുടെ 10 മത് പതിപ്പാണിത്. ലോക സർക്കാർ ഉച്ചകോടി നമ്മെ മനുഷ്യരായി ഒന്നിപ്പിക്കുന്നത് എന്ത് എന്നതിലും ആളുകള്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കുന്നുവെന്നുളളതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കാബിനറ്റ് കാര്യ മന്ത്രിയും ലോക ഗവൺമെൻ്റ് ഉച്ചകോടി ചെയർമാനുമായ മുഹമ്മദ് അബ്ദുല്ല അൽ ഗെർഗാവി പറഞ്ഞു. അന്താരാഷ്ട്ര സഖ്യങ്ങളുടെയും പങ്കാളിത്തങ്ങളുടെയും ഉച്ചകോടിയാണ് ഇതെന്നും അദ്ദേഹം വിലയിരുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.