നിര്‍വീര്യമാക്കുന്നതിനിടെ രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബ് പൊട്ടിത്തെറിച്ചു; ആര്‍ക്കും അപകടമില്ലെന്ന് പൊലീസ്

നിര്‍വീര്യമാക്കുന്നതിനിടെ രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബ് പൊട്ടിത്തെറിച്ചു; ആര്‍ക്കും അപകടമില്ലെന്ന് പൊലീസ്

ലണ്ടൻ: ബ്രിട്ടനിലെ ഗ്രേറ്റ് യൗർമൗത്തിൽ രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബ് പൊട്ടിത്തെറിച്ചു. സൈന്യത്തിലെ വിദഗ്ദ്ധ സംഘം ബോംബ് നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി സ്ഫോടനം ഉണ്ടായത്. ഉദ്യമത്തിൽ പങ്കെടുത്ത എല്ലാ സംഘാംഗങ്ങളും സുരക്ഷിതരാണെന്ന് നോർഫോക് പൊലീസ് വ്യക്തമാക്കി.

ചൊവ്വാഴ്ച മുതൽ ബോംബ് നിർവീര്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുകയായിരുന്നു. ബോംബ് നിർവീര്യമാക്കാൻ തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് പൊട്ടിത്തെറി ഉണ്ടായത്. വലിയ ശബ്ദത്തോടെയാണ് ബോംബ് സ്ഫോടനം ഉണ്ടായതെന്നും സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടങ്ങൾ കുലുങ്ങിയതായും ദൃക്സാക്ഷികൾ പറയുന്നു. 

15 മൈൽ അകലെ വരെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായും സമൂഹ മാധ്യമത്തിൽ ആളുകൾ കുറിച്ചു. ഏകദേശം ഒരു മീറ്റർ നീളവും 250 കിലോഗ്രാം ഭാരവും വരുന്ന ബോംബ് സൗത്ത് ടൗൺ റോഡിൽ ഒരു കരാറുകാരനാണ് കണ്ടെത്തിയത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.