ഹത്ത വികസന പദ്ധതി രണ്ടാം ഘട്ടം അംഗീകരിച്ച് ഷെയ്ഖ് മുഹമ്മദ്

ഹത്ത വികസന പദ്ധതി രണ്ടാം ഘട്ടം അംഗീകരിച്ച് ഷെയ്ഖ് മുഹമ്മദ്

ദുബായ്:ഹത്ത വികസന പദ്ധതിയുടെ രണ്ടാം ഘട്ടം അംഗീകരിച്ച് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.. ഹത്തയിലെ പുതിയ സൂഖും ദുബായ് ഭരണാധികാരി സന്ദർശിച്ചു.

ഹത്ത വികസന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നടപ്പിലാക്കിയ പദ്ധതിയുടെ പുരോഗതി ഭരണാധികാരി വിലയിരുത്തി. 14 പദ്ധതികളാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. രണ്ടാം ഘട്ടത്തില്‍ 22 പദ്ധതികളുണ്ട്. ദുബായ് ഉപ ഭരണാധികാരിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

മേഖലയിലെ ഏറ്റവും മനോഹരമായ മലയടിവാരമാണ് ഹത്ത. ഹജ്ജർ മലനിരകളും താഴെ ഹത്ത അണക്കെട്ടും പ്രകൃതിസുന്ദരമായ അന്തരീക്ഷം സന്ദർശകർക്ക് നല്‍കുന്നു. ഹത്ത സൂഖും, ഹത്ത ഹെറിറ്റേജ് വില്ലേജും കൂടാതെ മേഖലയുടെ സംസ്കാരവും പാരമ്പ്യവും പ്രതിഫലിക്കുന്ന നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്.

ഹത്തയെ വിനോദസഞ്ചാര പട്ടികയില്‍ മുന്‍പന്തിയില്‍ എത്തിക്കുന്നത് ലക്ഷ്യമിട്ടാണ് വികസനപദ്ധതികള്‍ നടപ്പിലാക്കുന്നത്. ഹത്ത ഹെറിറ്റേജ് വില്ലേജ് 40 സ്വദേശി കൂടുംബങ്ങള്‍ക്ക് ഗുണകരമാകുന്ന പദ്ധതിയാണ്. 11.5 കിലോമീറ്റർ സൈക്കിള്‍ ട്രാക്കും വിനോദസഞ്ചാരം ലക്ഷ്യമിട്ടുളള മറ്റ് നിരവധി പദ്ധതികളും ഹത്തയില്‍ ഒരുങ്ങുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.