തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പുതിയ വെളിപ്പെടുത്തലുമായി വീണ്ടും സ്വപ്‌ന സുരേഷ്. കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമം നടക്കുന്നു എന്നാണ് മുഖ്യപ്രതിയായ സ്വപ്‌നയുടെ വെളിപ്പെടുത്തല്‍. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇന്ന് വൈകുന്നേരം അഞ്ചിന് ഫെയ്‌സ്ബുക്ക് ലൈവിലൂടെ പുറത്തുവിടുമെന്നും സ്വപ്ന വ്യക്തമാക്കി.
'സ്വര്‍ണക്കടത്ത് കേസില്‍ ഒത്ത് തീര്‍പ്പ്. അതും എന്റെ അടുത്ത്. വിവരങ്ങളുമായി ഞാന്‍ വൈകിട്ട് അഞ്ചിന് ലൈവില്‍ വരും'-എന്നാണ് സ്വപ്‌ന ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ഇന്നലെ സ്വപ്ന രംഗത്തെത്തിയിരുന്നു.
വനിതാ ദിനം ആശംസിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായതോടെ അത് പിന്‍വലിച്ച ശേഷമാണ് മുഖ്യമന്ത്രിയെയും കുടുംബത്തെയും അധിക്ഷേപിച്ചുകൊണ്ട് പോസ്റ്റിട്ടത്.
'മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പോരാടുന്ന വ്യക്തിയാണ് ഞാന്‍, നിര്‍ഭാഗ്യവശാല്‍ പൊതുസമൂഹത്തില്‍ ഒരു സ്ത്രീയും തന്നെ പിന്തുണയ്ക്കുന്നില്ലെന്നും സ്വപ്ന കുറിച്ചു. ഒന്നിനും കൊള്ളാത്ത പുരുഷന്മാരുടെ ദിനം ഞാന്‍ എത്രയും വേഗം ആഘോഷിക്കും. ക്ലിഫ് ഹൗസിലെ എല്ലാ സ്ത്രീകളെയും ദൈവം അനുഗ്രഹിക്കട്ടെയെന്നും പോസ്റ്റില്‍ സ്വപ്ന പറഞ്ഞിരുന്നു.
സ്വര്‍ണക്കടത്തുകേസില്‍ നേരത്തേയും മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ സ്വപ്ന നിരവധി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.