ഗോവധം നിരോധിക്കുമെന്ന് പ്രിയങ്കാ ഗാന്ധിയുടെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ വ്യാജമെന്ന് കെപിസിസി ഡിജിറ്റല്‍ മീഡിയ കമ്മിറ്റി

 ഗോവധം നിരോധിക്കുമെന്ന് പ്രിയങ്കാ ഗാന്ധിയുടെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ വ്യാജമെന്ന് കെപിസിസി ഡിജിറ്റല്‍ മീഡിയ കമ്മിറ്റി

ന്യൂഡല്‍ഹി: കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഗോവധം നിരോധിക്കുമെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞതായി പ്രചരിക്കുന്ന പോസ്റ്ററുകള്‍ വ്യാജം. പ്രിയങ്കാ ഗാന്ധിയുടെ ചിത്രത്തോടൊപ്പമുള്ള പോസ്റ്ററുകള്‍ വ്യാജമാണെന്ന് കെപിസിസി ഡിജിറ്റല്‍ മീഡിയ കമ്മിറ്റി വ്യക്തമാക്കി.

വാട്ട്‌സാപ്പ്, ഫെയ്‌സ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ കോണ്‍ഗ്രസിന്റേതെന്ന പേരില്‍ പ്രചരിച്ച് വന്നിരുന്ന പോസ്റ്ററുകളെക്കുറിച്ചാണ് ഔദ്യോഗിക വിശദീകരണം ഉണ്ടായിരിക്കുന്നത്. എന്നാല്‍ പോസ്റ്ററുകളുടെ ഉറവിടത്തെക്കുറിച്ച് ഇത് വരെ വ്യക്തത കൈ വന്നിട്ടില്ല.

അതേസമയം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ ഐക്യത്തിന് രാഹുല്‍ അത്യന്തം അപകടകാരിയാണെന്ന് പറഞ്ഞ അദ്ദേഹം രാഹുല്‍ ഗാന്ധിയെ പപ്പുവെന്നും വിളിച്ചു. കേംബ്രിഡ്ജില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചായിരുന്നു വിമര്‍ശനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.