ആലപ്പുഴ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയില്‍ ജനപങ്കാളിത്തം കുറഞ്ഞതോടെ ആളെക്കൂട്ടാന്‍ ഭീഷണിയുമായി നേതാക്കള്‍. കുട്ടനാട്ടിലെ സ്വീകരണത്തില്‍ പങ്കെടുത്തില്ലെങ്കില്‍ നെല്ല് ചുമക്കുന്ന ജോലി നിഷേധിക്കുമെന്ന് സി.പി.എം ലോക്കല്‍ സെക്രട്ടറി ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്തായി.
കായല്‍ മേഖലയില്‍ കൊയ്തിട്ട നെല്ല് ചുമക്കുന്ന തൊഴിലാളികള്‍ക്കാണ് സി.ഐ.ടി.യു-സി.പി.എം പ്രാദേശിക നേതാക്കളുടെ മുന്നറിയിപ്പ്. നെടുമുടിയിലെ സ്വീകരണത്തില്‍ എത്താനാവില്ലെന്ന് അറിയിച്ച തൊഴിലാളിയോട് ജോലിക്കെത്തേണ്ടതില്ലെന്ന് ലോക്കല്‍ സെക്രട്ടറിയുടെ ശബ്ദസന്ദേശത്തില്‍ കേള്‍ക്കാം.
ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് നെടുമുടിയിലാണ് എം.വിഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ കുട്ടനാട്ടിലെ സ്വീകരണം. കുട്ടനാട്ടിലെ കായല്‍ മേഖലയില്‍ പുഞ്ച കൃഷിയുടെ കൊയ്ത്ത് നടക്കുകയാണ്. റാണി കായലില്‍ നെല്ല് ചുമക്കുന്ന 172 തൊഴിലാളികളോടാണ് സിപിഎം ജാഥയുടെ സ്വീകരണത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ട്ടി പരിപാടിക്ക് വന്നില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ ജോലി ഉണ്ടാവില്ലെന്നും മുന്നറിയിപ്പുണ്ട്.
സി.ഐ.ടി.യുവിന്റെ യൂണിഫോം ധരിച്ചാണ് ഇവര്‍ നെല്ല് ചുമക്കുന്നത്. എന്നാല്‍ ഇവരില്‍ പകുതിപ്പേരും സി.ഐ.ടി.യു-സി.പി.എം അംഗങ്ങളല്ല. സി.ഐ.ടി.യുവിന് കീഴില്‍ ജോലി ചെയ്യുന്നവര്‍ ആദ്യ ദിവസം കൂലിയുടെ വിഹിതമായ 300 രൂപ യൂണിയന് നല്‍കേണ്ടതുണ്ട്. ജാഥയുടെ സ്വീകരണത്തിനെത്താനാവില്ലെന്ന് കൈനകരി നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയെ അറിയിച്ച തൊഴിലാളിയോടാണ് തിങ്കളാഴ്ച മുതല്‍ ജോലിയുണ്ടാവില്ലെന്ന ഭീഷണി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.