ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. പുല്‍വാമയിലെ മിത്രിഗാം മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ജില്ലയിലെ പദ്ഗംപോര അവന്തിപോരയിലും ഏറ്റുമുട്ടല്‍ ആരംഭിച്ചതായി കാശ്മീര്‍ സോണ്‍ പൊലീസ് ട്വിറ്ററില്‍ കുറിച്ചു. ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു.
ഫെബ്രുവരി 28 ന് പുല്‍വാമയില്‍ ഒരു കാശ്മീരി പണ്ഡിറ്റിനെ ഭീകരര്‍ വെടിവെച്ചുകൊലപ്പെടുത്തിയിരുന്നു. ഇതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ന് നടന്ന ഏറ്റുമുട്ടലില്‍ കശ്മീരി പണ്ഡിറ്റ് വധത്തില്‍ ഉള്‍പ്പെട്ട ഭീകരരില്‍ ഒരാളെ സുരക്ഷാ സേന വധിച്ചത്. എന്നാല്‍ ഇയാളുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തിട്ടില്ല.
ഫെബ്രുവരി 26 ന് പുല്‍വാമ ജില്ലയിലെ മാര്‍ക്കറ്റിലേക്ക് പോകുകയായിരുന്ന ഒരു കാശ്മീരി പണ്ഡിറ്റിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. നിലവില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് കാശ്മീര്‍ പൊലീസ് ട്വിറ്ററില്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v