ഒരുമയും സൗഹൃദവും ഊട്ടിയുറപ്പിച്ച് ട്രാസ്ക്‌ പിക്നിക്

ഒരുമയും സൗഹൃദവും ഊട്ടിയുറപ്പിച്ച്  ട്രാസ്ക്‌ പിക്നിക്

കവൈറ്റ് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ്‌ കുവൈറ്റിൻ്റെ (ട്രാസ്ക്‌) ആഭിമുഖ്യത്തില്‍ ട്രാസ്ക്‌ പിക്നിക്‌ 2023 മാർച്ച്‌ 17, വെള്ളിയാഴ്ച്ച റിഗ്ഗായ് ‌ ഗാർഡനിൽ സംഘടിപ്പിച്ചു. ട്രാസ്ക്‌ പ്രസിഡന്റ്‌ ആന്റോ പാണേങ്ങാടൻ ഉദ്ഘാടനം ചെയ്തു. 

വൈവിധ്യമാർന്ന കായികവിനോദങ്ങൾ, കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കും ആയി നടന്ന വടംവലി മത്സരം എന്നിവയിൽ പ്രായഭേദമെന്യേ എല്ലാവരും പങ്കെടുത്തു. അംഗങ്ങൾ പാചകം ചെയ്ത രുചികരമായ ഭക്ഷണ സാധനങ്ങളുടെ സ്റ്റാളുകളും ഒരുക്കിയിരുന്നു. രാവിലെ 9 മണിക്ക്‌ ആരംഭിച്ച പരിപാടികൾ വൈകിട്ട്‌ 5.30ന് അവസാനിച്ചു.

കുട്ടികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 'കളിക്കളം' കേന്ദ്ര സമിതി രൂപീകരണം നടത്തി. കളിക്കളം
ജനറൽ കൺവീനറായി മാനസ പോൾസൺ, സെക്രട്ടറി - എസ്തേർ ഡിന്ജൻ, ജോയിന്റ് സെക്രട്ടറി - ലിയോണെൽ ലിന്റോ എനിവരെ തെരെഞ്ഞെടുത്തു.

വൈസ് പ്രസിഡന്റ് രജീഷ് ചിന്നൻ, ജോയിന്റ്‌ സെക്രട്ടറിമാരായ ജയേഷ്‌, വിനോദ്, നിതിൻ‌, ജോയിന്റ് ട്രഷറർ വിനീത്, വനിതാവേദി ജനറൽ കൺവീനർ ഷെറിൻ ബിജു, സെക്രട്ടറി പ്രീന സുദർശൻ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി‌ ഹരി കുളങ്ങര സ്വാഗതവും ട്രഷറർ ജാക്സൺ‌ നന്ദിയും പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.