പുടിന്റെ വിമര്‍ശകനായ റഷ്യന്‍ പോപ് ഗായകനെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പുടിന്റെ വിമര്‍ശകനായ റഷ്യന്‍ പോപ് ഗായകനെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനായിരുന്ന പോപ് ഗായകന്‍ ദിമ നോവയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

ചൊവ്വാഴ്ച രാത്രി സഹോദരനും രണ്ട് സുഹൃത്തുക്കള്‍ക്കുമൊപ്പം വോള്‍ഗ നദി മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ മഞ്ഞ് പാളി തകര്‍ന്ന് വീണാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ദിമയ്‌ക്കൊപ്പം നദിയില്‍ വീണ സുഹൃത്തുക്കളില്‍ ഒരാളും മരിച്ചു. സഹോദരന്‍ റോമയ്ക്കും സുഹൃത്ത് ഗോഷ കിസലെവിനുമായി തിരച്ചില്‍ തുടരുകയാണ്. ക്രീം സോഡ എന്ന പോപ് ഗ്രൂപ്പിന്റെ സ്ഥാപകനായിരുന്നു മുപ്പത്തിനാലുകാരനായ ദിമ.

ദിമ നോവയുടെ 'അക്വാ ഡിസ്‌കോ' എന്ന ഗാനം റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ വലിയ പ്രചാരം നേടിയിരുന്നു. ഉക്രെയ്ന്‍ അധിനിവേശത്തിനെതിരായ പ്രതിഷേധങ്ങളില്‍ ദിമ നോവയുടെ ഗാനം നിരന്തരം മുഴങ്ങിയിരുന്നു. പുടിനേയും പുടിന്റെ 1.3 ബില്യണ്‍ വില മതിക്കുന്ന മാളികയേയും ദിമ ഗാനത്തിലൂടെ വിമര്‍ശിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.