വാഷിങ്ടണ്‍: അമേരിക്കയിലെ മിസിസിപ്പിയില്‍ ശനിയാഴ്ച്ച രാവിലെയുണ്ടായ ചുഴലിക്കാറ്റില്‍ 23 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. 160 കിലോമീറ്ററിലധികം പ്രദേശത്ത് കാറ്റ് നാശം വിതച്ചതായി ദുരന്തനിവാരണ ഏജന്‍സി അറിയിച്ചു.
70 മൈല്‍ വേഗത്തില്‍ വീശിയടിച്ച കാറ്റ് സില്‍വര്‍ സിറ്റി, റോളിങ് ഫോര്‍ക്ക് എന്നീ നഗരങ്ങളിലെ ഗ്രാമപ്രദേശങ്ങളില്‍ വലിയ നാശനഷ്ടമുണ്ടാക്കിയതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മിസിസിപ്പി, അലബാമ എന്നിവിടങ്ങളില്‍ വൈദ്യുതി തടസപ്പെട്ടിരിക്കുകയാണ്. അപകടത്തില്‍ നാല് പേരെ കാണാതായിട്ടുണ്ടെന്നും ഏജന്‍സി വ്യക്തമാക്കി.
കൊടുങ്കാറ്റില്‍ ജനാലകള്‍ തകരുകയും മരങ്ങള്‍ കടപുഴകി വീഴുകയും വീടുകളും വ്യാപാര സ്ഥാപനങ്ങളും നിലംപരിശാക്കുകയും ചെയ്തു. അവശിഷ്ടങ്ങളില്‍ നിന്ന് ആളുകളെ പുറത്തെടുക്കുന്ന രക്ഷാപ്രവര്‍ത്തം തുടരുന്നു. മിസിസിപ്പിയിലെ ഷാര്‍ക്കി കൗണ്ടിയിലെ റോളിംഗ്‌ഫോര്‍ക്ക് പട്ടണത്തിലാണ് ചുഴലിക്കാറ്റിന്റെ ഉത്ഭവമെന്ന് മേയര്‍ എല്‍ഡ്രിഡ്ജ് വാക്കര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v